മ്യാന്‍മറില്‍ പട്ടാളം പാസ്റ്ററെ വെടിവെച്ചുകൊന്നു

മ്യാന്‍മറില്‍ പട്ടാളം പാസ്റ്ററെ വെടിവെച്ചുകൊന്നു

Asia Breaking News Global

മ്യാന്‍മറില്‍ പട്ടാളം പാസ്റ്ററെ വെടിവെച്ചുകൊന്നു

മ്യാന്‍മറില്‍ മറ്റൊരു പാസ്റ്റര്‍കൂടി പട്ടാളത്തിന്റെ തോക്കിനിരയായി. സെപ്റ്റംബര്‍ 14-ന് വൈകുന്നേരം 4 മണിക്ക് ചിന്‍ സംസ്ഥാനത്തെ ലംബാങ്ങ് ഗ്രാമത്തിലുള്ള ലംസാങ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ അസിസ്റ്റന്റ് പാസ്റ്ററായ റവ. ദാല്‍ തൌണ്‍ തുവാങ്ങിനെയാണ് പട്ടാളം വെടിവെച്ചുകൊന്നത്.

ലംസാങ് ചര്‍ച്ചില്‍ 22 വര്‍ഷം സേവനമനുഷ്ഠിച്ച പാസ്റ്റര്‍ തുവാങ്ങിന് ഭാര്യയും 2 മക്കളുമുണ്ട്.

സെപ്റ്റംബര്‍ 16-ന് ലംബാങ് ഗ്രാമത്തില്‍ വച്ച് അദ്ദേഹത്തിന്റെ സംസ്ക്കാരം നടന്നു. അടുത്തുള്ള ഒരു ഗ്രാമത്തില്‍ ആത്മീയ ശുശ്രൂഷകള്‍ നിര്‍വ്വഹിച്ച് മടങ്ങുമ്പോള്‍ കാപ്റ്റെ പാലത്തിനു സമീപം വച്ച് പട്ടാളക്കാര്‍ പാസ്റ്ററെ 3 തവണ വെടിവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

നെഞ്ചിലും വയറിലും തുടയിലും വെടിയുണ്ടകള്‍ തുളച്ചു കയറിയിട്ടുണ്ട്. ജൂണ്‍ 4-ന് പട്ടാളം റവ. വില്യമിനെയും മറ്റൊരു ക്രിസ്ത്യാനിയായ നാംബിയുവിനെയും കൊലപ്പെടുത്തി.

ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍ പ്രകാരം 2022 മുതല്‍ 2025 വരെ മ്യാന്‍മറില്‍ 149 ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും 219 പേര്‍ തടവിലാക്കപ്പെടുകയും ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.