ക്യാന്‍സറിനെ പ്രതിരോധിക്കുന്ന വിഭവങ്ങള്‍ നമ്മുടെ അടുക്കളയില്‍ത്തന്നെയുണ്ട്

Breaking News Health

ക്യാന്‍സറിനെ പ്രതിരോധിക്കുന്ന വിഭവങ്ങള്‍ നമ്മുടെ അടുക്കളയില്‍ത്തന്നെയുണ്ട്
മദ്യപാനം, പുകവലി, ഫാസ്റ്റ് ഫുഡ് മുതലായ ശീലങ്ങള്‍ ഇന്നു ക്യാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള പച്ചക്കറി ഐറ്റംസ് നമ്മുടെ അടുക്കളയില്‍ത്തന്നെയുണ്ടെന്നുള്ള കാര്യം നമുക്ക് ധൈര്യം പകരുന്നു.

 
ക്യാരറ്റ്: ക്യാരറ്റ് കാഴ്ചശക്തിക്ക് അത്യുത്തമമാണ്. അതുപോലെ മൂത്രാശയ ക്യാന്‍സര്‍ പ്രതിരോധത്തിനും ഇത് വളരെ നല്ലതാണ്.
കോളിഫ്ളവര്‍ ‍: കോളിഫ്ളവറില്‍ അടങ്ങിയിരിക്കുന്ന സള്‍ഫോരാഫൈനിന് അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട് ഇത് ആരോഗ്യമുള്ള കോശങ്ങളെ ഹനിക്കാതെ അര്‍ബുദം ബാധിച്ച കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

 

കോളിഫ്ളവര്‍ നന്നായി ചവച്ചരച്ച് കഴിക്കുന്നതാണ് ഗുണം ചെയ്യുന്നത്. തക്കാളി: പാകം ചെയ്ത തക്കാളിയില്‍ നമ്മുടെ ശരീരത്തിലെ അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള ഘടകങ്ങളുണ്ട്. തക്കാളി പാകം ചെയ്യാതെയോ പാകം ചെയ്തോ കഴിക്കാവുന്നതാണ്.
ബ്രോക്കോളി: കോളിഫ്ളവറിനു സമാനമായ ബ്രോക്കോളി പ്രകൃതിദത്തമായ അര്‍ബുദ പ്രതിരോധങ്ങളില്‍ ഏറ്റവും ഉത്തമ മരുന്നാണ്.

 

മൂത്രാശയ, മലാശയ ക്യാന്‍സര്‍ പ്രതിരോധിക്കാനുള്ള ഇതിന്റെ ശേഷി എടുത്തു പറയേണ്ടതാണ്. പാകം ചെയ്തോ, പാകം ചെയ്യാതെയോ ഇത് കഴിക്കാവുന്നതാണ്. വളരെയധികം നാരുകള്‍ അടങ്ങിയ ബ്രോക്കോളി ദഹനത്തെ സഹായിക്കുന്നു.
വെളുത്തുള്ളി: വെളുത്തുള്ളി കഴിക്കുന്നതുകൊണ്ട് അനേക നേട്ടങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് അതിന്റെ അര്‍ബുദത്തെ പ്രതിരോധിക്കുന്നതിനുള്ള കഴിവ്. അര്‍ബുദ കോശങ്ങള്‍ പെരുകാതിരിക്കാന്‍ വെളുത്തുള്ളി നമ്മുടെ ശരീരത്തെ സഹായിക്കുന്നു.
ഇഞ്ചി: ആശുപത്രിയില്‍നിന്നു ലഭിക്കുന്ന മരുന്നുകളേക്കാള്‍ അര്‍ബുദത്തെ തടയുന്നതിന് ഇഞ്ചിക്ക് അപാരമായ കഴിവുണ്ടെന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്. ഉദരസംബന്ധമായ രോഗങ്ങള്‍ക്കും ഇഞ്ചി അത്യുത്തമമാണ്.

Leave a Reply

Your email address will not be published.