ബംഗാളില്‍ ചര്‍ച്ചിനു നേരെ ബോംബാക്രമണം

ബംഗാളില്‍ ചര്‍ച്ചിനു നേരെ ബോംബാക്രമണം

Breaking News Global

ബംഗാളില്‍ ചര്‍ച്ചിനു നേരെ ബോംബാക്രമണം
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ ചര്‍ച്ചിനു നേരെ നടത്തിയ ബോംബാക്രമണത്തില്‍ നാശനഷ്ടം. ഡിസംബര്‍ 28-ന് ശനിയാഴ്ച ഉച്ചയ്ക്കു കിഴക്കന്‍ മിഡ്നാപൂര്‍ ജില്ലയിലെ ഭഗവാന്‍പൂരില്‍ പാസ്റ്റര്‍ അലോക് ഘോഷ് ശുശ്രൂഷിക്കുന്ന ചര്‍ച്ചിന്റെ ആരാധനാലയത്തിനു നേരെയാണ് ജയ് ശ്രീറാം വിളിച്ചുകൊണ്ടെത്തിയവര്‍ ബോംബാക്രമണം നടത്തിയത്.

ആരാധനാ ഹാളില്‍ പ്രാര്‍ത്ഥനായോഗം നടക്കുന്ന സമയത്ത് പുറത്ത് രണ്ടു തവണ ബോംബു സ്ഫോടനം നടന്നു. ഉടന്‍തന്നെ പാസ്റ്ററും വിശ്വാസികളും ഭയന്നു ഓടി രക്ഷപെട്ടു.

ഈ സമയം അക്രമികള്‍ ഉള്ളില്‍ കടന്നു ഫര്‍ണീച്ചറുകളും മൈക്രോഫോണും വാതിലുകളും കസേരകളും അടിച്ചു തകര്‍ക്കുകയും പുറത്തു പാര്‍ക്കു ചെയ്തിരുന്ന പാസ്റ്ററുടെ കാറും അടിച്ചു തകര്‍ത്തു. പ്രതികള്‍ സ്ഥലത്തെ സംഘപരിവാറുകാരാണെന്നും 3 പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചു.

2 thoughts on “ബംഗാളില്‍ ചര്‍ച്ചിനു നേരെ ബോംബാക്രമണം

Comments are closed.