യു.പിയില്‍ ക്രൈസ്തവര്‍ക്കെതിരെ കേസുകളും ജയില്‍വാസവും വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
കാണ്‍പൂര്‍: ഇന്ത്യയിലെ ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ക്രൈസ്തവര്‍ അതീവ ജാഗ്രതയോടെയാണ് കഴിയുന്നതെന്ന് അന്തര്‍ദ്ദേശീയ സംഘടനയായ ക്രിസ്ത്യന്‍ കണ്‍സേണ്‍ (ഐസിസി).
വരാനിരിക്കുന്ന സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകളില്‍ ആവേശഭരിതരായ തീവ്ര ഹിന്ദുക്കള്‍ വിശ്വാസികള്‍ക്കെതിരായ ആക്രമണങ്ങള്‍ ശക്തമാക്കി അവരില്‍ കൂടുതല്‍ ആളുകളെ ജയിലില്‍ അടച്ചതായും ഐസിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്നതിനായി ഹിന്ദു ദേശീയ വാദികള്‍ പലപ്പോഴും ദുരുപയോഗം ചെയ്യുകയും ഹിന്ദുക്കളെ നിര്‍ബന്ധിച്ച് ക്രിസ്ത്യാനികളാക്കി മതപരിവര്‍ത്തനം നടത്തുകയും ചെയ്തതിന് അവര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുന്ന കടുത്ത മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കിയ 11 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് യു.പി.
ഈ കുറ്റങ്ങള്‍ പലപ്പോഴും വര്‍ഷങ്ങളോളം വിശ്വാസികളെ ജയില്‍ വാസത്തിന് ഇടയാക്കുന്നു. ഐസിസിയുടെ കണക്കു പ്രകാരം ഇന്ത്യയിലെ 400 ക്രൈസ്തവര്‍ക്കെതിരെ കുറ്റം ചുമത്തുകയും ജയിലിലടയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഓരോ മാസവും ഈ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടാകുന്നു. സെപ്റ്റംബറില്‍ 50 പേര്‍ കൂടി വര്‍ദ്ധിച്ചു. ഇന്ത്യയിലെ ദൈവസഭകളില്‍ പാസ്റ്റര്‍മാര്‍ വലിയ കൂടിവരവുകള്‍ ഒഴിവാക്കി രകരം അംഗങ്ങളുടെ ഭവനങ്ങളില്‍ ചെറിയ ഗ്രൂപ്പുകളായി ഒത്തു കൂടാന്‍ തുടങ്ങി.
ഇപ്പോഴും വിശ്വാസികള്‍ക്ക് സുരക്ഷിതത്വം തോന്നുന്നില്ല. റിപ്പോര്‍ട്ടില്‍ പറയുന്നു.