കുടിയൊഴിക്കപ്പെട്ടവരുടെ ക്യാമ്പില്‍ വ്യോമോ ആക്രമണം; 29 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

കുടിയൊഴിക്കപ്പെട്ടവരുടെ ക്യാമ്പില്‍ വ്യോമോ ആക്രമണം; 29 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

Asia Breaking News

മ്യാന്‍മറില്‍ കുടിയൊഴിക്കപ്പെട്ടവരുടെ ക്യാമ്പില്‍ വ്യോമോ ആക്രമണം; 29 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

റാങ്കൂണ്‍: ബുദ്ധ മ്യാന്‍മര്‍ സൈന്യം ക്രൈസ്തവ ക്യാമ്പില്‍ നടത്തിയ വ്യോമോ ആക്രമണത്തില്‍ കുട്ടികളടക്കം 29 പേര്‍ മരിച്ചു. ഈ മാസം ആദ്യം കച്ചിന്‍ സംസ്ഥാനത്തെ ക്രൈസ്തവ മേഖലയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായുള്ള ക്യാമ്പില്‍ നടത്തിയ ആക്രമണത്തിലാണ് നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടമായത്.

56 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മ്യാന്‍മര്‍ സൈന്യമായ തത്മദോ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. 2021 മുതല്‍ മ്യാന്‍മര്‍ സൈന്യം ക്രൈസ്തവര്‍ക്കെതിരായി തുടരെ തുടരെ ആക്രമണങ്ങള്‍ നടത്തുകയാണെന്ന് ക്രൈസ്തവ ആഗോള സംഘടനയായ ഓപ്പണ്‍ ഡോര്‍സ് ആരോപിക്കുന്നു.

മ്യാന്‍മറിലെ ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ക്കെതിരായുള്ള അതിക്രമങ്ങളെ ഭയന്ന് നാടും വീടും ഉപേക്ഷിച്ച് പതിനായിരങ്ങളാണ് വിവിധ ക്യാമ്പുകളിലും മറ്റും കഴിയുന്നത്.

ഇവിടെയും സ്വൈരമായി ജീവിക്കാന്‍ സാധിക്കാത്ത ദുരനുഭവങ്ങളാണെന്ന് ക്രൈസ്തവ നേതാക്കള്‍ ആരോപിക്കുന്നു. പല സന്ദര്‍ഭങ്ങളിലായി സമാനമായ ആക്രമണങ്ങളില്‍ നിരവധി വീടുകളും ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു.

ദുരിതാശ്വാസ ക്യാമ്പുകളിലും കാടുകളിലും അഭയം തേടിയവര്‍ക്ക് അടിസ്ഥാന സൌകര്യങ്ങളോ ഭക്ഷണമോ കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യമാണെന്നും ആരോപണമുണ്ട്. ആഗോള ക്രൈസ്തവ പീഢനങ്ങളില്‍ മ്യാന്‍മര്‍ പതിനാലാം സ്ഥാനത്താണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.