മന്ത്രോപകരണ പരസ്യങ്ങള്‍ കുറ്റകരം: ബോംബേ ഹൈക്കോടതി
ഉപഭോക്താക്കള്‍ക്ക് അഭിവൃദ്ധിയുണ്ടാകുമെന്ന് പ്രചരിപ്പിച്ചുള്ള ജപമാലകള്‍ അടക്കമുള്ള മന്ത്രോപകരണങ്ങളുടെ പരസ്യം തടയണമെന്ന് ബോംബേ ഹൈക്കോടതി.
പരസ്യം നല്കുന്ന കമ്പനികള്‍ക്കും ചാനലുകള്‍ക്കും അതില്‍ അഭിനയിക്കുന്ന നടീനടന്മാര്ക്കുമെതിരെ കൂടോത്ര നിരോധന നിയമ പ്രകാരം കേസെടുക്കുമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്കി.
ഇത്തരം പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കാനും ആവശ്യപ്പെട്ടു. പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ തനാജി നല്വാടെ, മുകുന്ദ് സെപ്ളിക്കര് എന്നിവരുടേതാണ് ശ്രദ്ധേയമായ ഈ വിധിയുണ്ടായത്.
എല്ലാവരും അടിസ്ഥാനപരമായി വിദ്യാഭ്യാസമുള്ളവരാണെങ്കിലും ശാസ്ത്രീയമായ വളര്ച്ചയുണ്ടായിട്ടില്ലെന്നും വിദ്യാസമ്പന്നര്‍പോലും മന്ത്രതന്ത്രങ്ങളില്‍ ആകൃഷ്ടരാകുന്നുവെന്നും കോടതി പറഞ്ഞു.

