ഈജിപ്റ്റില്‍ 293 പള്ളികള്‍ക്കു കൂടി സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചു
ഈജിപ്റ്റില്‍ ഒക്ടോബര്‍ 21-ന് 293 ക്രിസ്ത്യന്‍ പള്ളികള്‍ക്കും പള്ളിയുമായി ബന്ധപ്പെട്ട കെട്ടിടങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കി.
2012-ല്‍ ലൈസന്‍സിംഗ് പ്രക്രീയയുടെ മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം അനുവദിച്ച 28-ാമത്തെ ബാച്ചിനുള്ള അംഗീകാരമായിരുന്നു ഇത്.
2024 ജനുവരിയിലെ മുന്‍ സെക്ഷനില്‍ എടുത്ത തീരുമാനങ്ങള്‍ അവലോകനം ചെയ്ത കമ്മിറ്റി യോഗത്തില്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൌലി അദ്ധ്യക്ഷത വഹിച്ചു.
പള്ളികള്‍ പണിയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള നിയമം 2016-ല്‍ പള്ളികെട്ടിടങ്ങള്‍ക്കു മേലുള്ള ഓട്ടോമന്‍ കാലഘട്ടത്തിലെ നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന് രജിസ്ട്രേഷനായി അപേക്ഷിച്ച 3700 പള്ളികളില്‍ 3453 എണ്ണം ലൈസന്‍സ് അനുവദിച്ചു.
അവരുടെ ലൈസന്‍സുകള്‍ സുരക്ഷിതമാക്കാന്‍ പള്ളികള്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുകയും അഗ്നിശമന ഉപകരണങ്ങളുടെ ലഭ്യത ഉള്‍പ്പെടയുള്ള ഘടനാപരവും സുരക്ഷാ ബാദ്ധ്യതകളും നിറവേറ്റുകയും വേണം.
കമ്മറ്റി ലൈസന്‍സുകള്‍ പ്രോസസ് ചെയ്യുന്നതിനുള്ള ചുമതലയെ അഭിസംബോധന ചെയ്യുന്നതിനു മുമ്പ് പള്ളികള്‍ക്കു ലൈസന്‍സുകള്‍ നേടുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.
കൂടാതെ പല സഭകള്‍ക്കും രജിസ്റ്റര്‍ ചെയ്യാത്ത കെട്ടിടങ്ങളില്‍ നിയമവിരുദ്ധമായി ആരാധന നടത്തുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.
രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ലൈസന്‍സ് ഇല്ലാത്ത കെട്ടിടങ്ങളില്‍ ആരാധന നടത്താന്‍ ക്രിസ്ത്യാനികളെ 2018-ല്‍ സര്‍ക്കാര്‍ അനുവദിച്ചു.