ഹിസ്ബുള്ളയുടെ ഡ്രോണുകളുടെ 70 ശതമാനവും 80 ശതമാനം റോക്കറ്റുകളും നശിപ്പിച്ചതായി യിസ്രായേല്‍

ഹിസ്ബുള്ളയുടെ ഡ്രോണുകളുടെ 70 ശതമാനവും 80 ശതമാനം റോക്കറ്റുകളും നശിപ്പിച്ചതായി യിസ്രായേല്‍

Asia Breaking News Global

ഹിസ്ബുള്ളയുടെ ഡ്രോണുകളുടെ 70 ശതമാനവും 80 ശതമാനം റോക്കറ്റുകളും നശിപ്പിച്ചതായി യിസ്രായേല്‍

യിസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് ഹിസ്ബുള്ളയുടെ ഡ്രോണുകളുടെ 70 ശതമാനവും 80 ശതമാനം റോക്കറ്റുകളും നശിപ്പിച്ചതായി വ്യാഴാഴ്ച പ്രഖ്യാപിച്ചു.

പ്രാഥമികമായി സെപ്റ്റംബര്‍ പകുതിയോടെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിനുശേഷം ഈ ഗണ്യമായ കുറവിനു പുറമേ മുഴുവന്‍ യൂണിറ്റിന്റെയും കമാന്‍ഡര്‍ ഉള്‍പ്പെടെ ഹിസ്ബുള്ളയുടെ 10 ശതമാനം ഡ്രോണ്‍ ഓപ്പറേറ്റര്‍മാരെ ഇല്ലാതാക്കിയതായും ഐഡിഎഫ് പറഞ്ഞു.

ലെബനനിലെ നോര്‍ത്ത് ലിറ്റാനി മേഖലയിലെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ കമാന്‍ഡറെ വധിച്ചതായും, ഡ്രോണുകള്‍ കൈവശം വയ്ക്കുവാന്‍ മുമ്പ് ഉപയോഗിച്ചിരുന്ന 54 സ്ഥാനങ്ങള്‍ നമശിപ്പിച്ചതായും ഹിസ്ബുള്ളയുടെ ഡ്രോണ്‍ യൂണിറ്റുകളുമായി ബന്ധിപ്പിച്ചിട്ടുള്ള കണ്ടെത്തലിനോ പ്രവര്‍ത്തനത്തിനോ ഉപയോഗിച്ചിരുന്ന 24 ഇന്‍സ്റ്റളേഷനുകള്‍ നശിപ്പിച്ചതായും ഐഡിഎഫ് വ്യക്തമാക്കി.

എട്ട് ഡ്രോണ്‍ അസംബ്ളി കേന്ദ്രങ്ങള്‍, ഡ്രോണുമായി ബന്ധപ്പെട്ട ആറ് ഭൂഗര്‍ഭ ബേസുകള്‍, ഡ്രോണുകളുടെ ഏഴ് സംഭരണ കേന്ദ്രങ്ങള്‍ എന്നിവ നശിപ്പിച്ചതായും ഐഡിഎഫ് പറഞ്ഞു. ഇറാന്‍, ഹിസ്ബുള്ള തുടങ്ങിയ ശത്രുക്കളില്‍നിന്നുള്ള മിസൈല്‍ ബാരേജുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ അയണ്‍ ബീം എന്നറിയപ്പെടുന്ന ലേസര്‍ പ്രതിരോധം പ്രയോഗിക്കുമെന്ന് യിസ്രായേല്‍ തറപ്പിച്ച് പറയുന്നു.

നിലവില്‍ ഉപയോഗത്തിലുള്ള വളരെ ഫലപ്രദമായ അയണ്‍ ഡോം സിസ്റ്റത്തിനു ഓരോ പ്രതിരോധത്തിനും 106,000 ഡോളര്‍ വരെ ചിലവാകുന്നുണ്ട്.

താരതമ്യേന അയണ്‍ ബീം വഴിയുള്ള ഓരോ പ്രതിരോധത്തിനും 100 ഡോളറില്‍ താഴെയാണ് ചിലവഴിക്കേണ്ടി വരുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.