വായു മലിനീകരണം മൂലം മരിച്ചത് 1.25 ലക്ഷം കുഞ്ഞുങ്ങള്‍

Breaking News India

വായു മലിനീകരണം മൂലം മരിച്ചത് 1.25 ലക്ഷം കുഞ്ഞുങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വായു മലിനീകരണം മൂലം മരിച്ചത് 1.25 ലക്ഷം കുഞ്ഞുങ്ങളെന്ന് ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്.

വായു മലിനീകരണവും ആരോഗ്യവും വിഷയമാക്കി ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച പ്രഥമ രാജ്യാന്തര കോണ്‍ഫ്രന്‍സിലണ് ‘എയര്‍ പൊല്യൂഷന്‍ ആന്‍ഡ് ചൈല്‍ഡ് ഡെത്ത്: പ്രിസ്ക്രൈബിംഗ് എയര്‍ ‍’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യാന്തര മരണ നിരക്കില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

2016-ല്‍ അഞ്ച് വയസ്സുള്ള കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നാണ് ലോകാരോഗ്യ സംഘടനയുടെ സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിഷാംശമുള്ള വായു ദശലക്ഷം കുട്ടികളുടെ ജീവന് ഭീഷണി തന്നെയാണെന്ന് ഡബ്ളിയു എച്ച് ഒ ഡയറക്ടര്‍ ജനറല്‍ ഡോ. തെഡോസ് അദനോം ഗെബ്രിയേസന്‍ വ്യക്തമാക്കി.

വായു മലിനീകരണം മൂലം മരിക്കുന്ന 5 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

വായു മലിനീകരണം മൂലം 61,000 കുട്ടികളും കല്‍ക്കരി അടക്കമുള്ള ജൈവ ഇന്ധനങ്ങളില്‍നിന്നുള്ള വായു മലിനീകരണം മൂലം 5 വ.സ്സിനു താഴെയുള്ള 67,000 കുട്ടികളും മരണപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.