ബൈബിള്‍ പരിജ്ഞാനത്തില്‍ യുവാക്കളെ സജ്ജരാക്കാന്‍ കൌണ്ടര്‍ ആക്ട് ശ്രദ്ധേയമാകുന്നു

ബൈബിള്‍ പരിജ്ഞാനത്തില്‍ യുവാക്കളെ സജ്ജരാക്കാന്‍ കൌണ്ടര്‍ ആക്ട് ശ്രദ്ധേയമാകുന്നു

Breaking News USA

ബൈബിള്‍ പരിജ്ഞാനത്തില്‍ യുവാക്കളെ സജ്ജരാക്കാന്‍ കൌണ്ടര്‍ ആക്ട് ശ്രദ്ധേയമാകുന്നു

യുവാക്കളായ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കിടയില്‍ ബൈബിള്‍ സാക്ഷരത വര്‍ദ്ധിപ്പിക്കുന്നതിനും മതേതര സംസ്ക്കാരത്തിന്റെ സ്വാധീനത്തിനെതിരെ ഉറച്ചു നില്‍ക്കാന്‍ അവരെ പ്രാപ്തരാക്കുന്നതിനും ഒരു ക്രിസ്ത്യന്‍ യുവതി ഒരു സംഘടന രൂപീകരിച്ചു.

യു.എസിലെ അര്‍ക്കന്‍സാസിലെ ജോണ്‍ടൌണ്‍ കേന്ദ്രമായി അലിസണ്‍ പാരീസ് എന്ന ക്രിസ്ത്യന്‍ യുവതിയുടെ നേതൃത്വത്തിലാണ് കൌണ്ടര്‍ ആക്ട് യു.എസ്.എ എന്ന സംഘടന രൂപീകരിച്ചത്.

യുവാക്കള്‍ക്കും ചെറിയ ഗ്രൂപ്പുകള്‍ക്കുമൊക്കെ സംഘടനയില്‍ ചേരാവുന്നതാണ്. ഇതിനായി വെബ് സൈറ്റ് തുടങ്ങിയിട്ടുണ്ട്.

യുവാക്കള്‍ക്കായി ഒരു പ്ളാറ്റ്ഫോം ഒരുക്കി ഘടനാപരമായി ഒരു പാഠ്യ പദ്ധതി ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടുന്നു.

ഒരു വിഷയം നിര്‍വ്വചിക്കുക, അതിനെ സംസ്ക്കാരവുമായി ബന്ധപ്പെടുത്തുക, തിരുവെഴുത്തുകള്‍ക്ക് സമര്‍പ്പിക്കുക, ദൈനം ദിന ജീവിതത്തില്‍ ബൈബിള്‍ തത്വങ്ങള്‍ പ്രയോഗിക്കുക എന്നിവ ഉള്‍പ്പെടുന്ന ഒരു ചര്‍ച്ചാവേദി, പാരിസ് പറഞ്ഞു. സമൂഹവും ഉത്തരവാദിത്വവും സൃഷ്ടിക്കുന്നതിനായി രൂപീകരിച്ചു.

ബൈബിള്‍ എന്താണെന്ന് പഠിക്കുകയും കൂടുതല്‍ അവബോധം നേടുകയും ചെയ്യുക. ദൈവവചനം എന്ന വാള്‍ എങ്ങനെ ഉപയോഗിക്കുമെന്നു പലര്‍ക്കും അറിയില്ല.

ആര്‍ക്കും ഒരു ബൈബിള്‍ വാക്യം പോലും ചൊല്ലാന്‍ കഴിയുന്നില്ല. പലരെയും മനസ്സിലാക്കിയ സത്യമാണിത്. പാരിസ് പറയുന്നു. ഞാന്‍ ബിസിനസ് റൂട്ടില്‍ പോകാന്‍ ആഗ്രഹിച്ചു.

പക്ഷെ കര്‍ത്താവ് അങ്ങനെയല്ല എന്നെ കണ്ടത്. ക്രിസ്തീയ അന്തരീക്ഷത്തില്‍ വളര്‍ന്ന ഞാന്‍ ബൈബിള്‍ പരിജ്ഞാനത്തിലല്ലായിരുന്നു. അങ്ങനെ ദൈവത്തിനായി സമര്‍പ്പിച്ചു. പാരീസ് കൂട്ടിച്ചേര്‍ത്തു.

2022-ല്‍ കൌണ്ടര്‍ ആക്ട് രൂപീകരിച്ചു. 12 സംസ്ഥാനങ്ങളിലും സംഘടന വളര്‍ന്നു. ഓരോ വര്‍ഷവും ആയിരക്കണക്കിവു ആളുകളിലേക്ക് സംഘടന എത്തിച്ചേരുന്നു പാരിസ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.