യേശുവിന്റെ അത്ഭുതങ്ങള്‍ പോലെ സാങ്കേതിക വിദ്യയിലൂടെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്ക്

യേശുവിന്റെ അത്ഭുതങ്ങള്‍ പോലെ സാങ്കേതിക വിദ്യയിലൂടെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്ക്

Breaking News Top News

യേശുവിന്റെ അത്ഭുതങ്ങള്‍ പോലെ സാങ്കേതിക വിദ്യയിലൂടെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്ക്

“യേശു-തല സാങ്കേതിക വിദ്യകള്‍” അവതരിപ്പിക്കുന്നതിന്റെ വക്കിലാണ് ന്യൂറാലിങ്ക് കമ്പനി ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക്.

മെയ് 18-ന് യിസ്രായേലിലെ 9-മത് ഇന്റര്‍നാഷണല്‍ സാംസണ്‍ സ്മാര്‍ട്ട് മൊബിലിറ്റി ഉച്ചകോടിയില്‍ ഒരു വെര്‍ച്വല്‍ അവതരണത്തിനിടെ 54കാരനായ മസ്ക് ന്യൂറാലിങ്കിന്റെ അഭിലാഷമായ ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് പദ്ധതികളെക്കുറിച്ച് വിവരിക്കുകയും ഗുരുതരമായ വൈകല്യങ്ങളുള്ള രോഗികള്‍ക്ക് കാഴ്ചയും ചലനശേഷിയും പുനസ്ഥാപിക്കുന്നതിനുള്ള കമ്പനിയുടെ ലക്ഷ്യങ്ങള്‍ എടുത്തുകാണിക്കുകയും ചെയ്തു.

ഈ വര്‍ഷം അന്ധകാഴ്ച എന്നു വിളിക്കുന്ന ഒന്നിനായുള്ള ആദ്യത്തെ ഇംപ്ളാന്റ് നടത്താന്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. കണ്ണുകള്‍ നഷ്ടപ്പെട്ടാലും അല്ലെങ്കില്‍ ജന്മനാ അന്ധരാണെങ്കിലും അത് അവര്‍ക്ക് തുടക്കത്തില്‍ പരിമിതമായ കാഴ്ച മാത്രമേ നല്‍കു. പക്ഷെ കാലക്രമേണ വളരെ വ്യക്തമായ കാഴ്ച ലഭിക്കുന്നതിനാണ്‍ ലക്ഷ്യം.

സുവിശേഷത്തിലുടനീളം യേശു നിരവധി അത്ഭുതങ്ങള്‍ ചെയ്തു.

അതില്‍ അന്ധര്‍ക്ക് കാഴ്ച നല്‍കിയത് ശ്രദ്ധേയമാണ്. യോഹന്നാന്‍ 9-ല്‍ ശീലോഹാം കുളത്തില്‍ ജന്മനാ അന്ധനും, ലൂക്കോസ് 18-ല്‍ യെരീഹോവില്‍ ഒരു അന്ധനെ സുഖപ്പെടുത്തിയതും ബൈബിള്‍ വിവരിക്കുന്നു.

സദസ്സില്‍ കൂടിയവരോടായി മസ്ക് ഇപ്രകാരം പറഞ്ഞു. ടെട്രാപ്ളെജിക്സിന്റെ നിയന്ത്രണം പുനസ്ഥാപിക്കാനും കാഴ്ച പുനസ്ഥാപിക്കുന്നതും വളരെ വലിയ കാര്യങ്ങളാണ്.

നിങ്ങള്‍ക്ക് അവയെ യേശു നിലവാരത്തിലുള്ള സാങ്കേതിക വിദ്യകള്‍, ശാസ്ത്രത്തിന്റെ അത്ഭുതങ്ങള്‍ എന്നു വിളിക്കാം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.