മൊര്‍ദ്ദേഖായിയുടെയും എസ്ഥേറിന്റെയും ശവകുടീരം സന്ദര്‍ശിക്കരുതെന്ന് ടെഹ്റാന്‍ യഹൂദ കമ്മറ്റി

മൊര്‍ദ്ദേഖായിയുടെയും എസ്ഥേറിന്റെയും ശവകുടീരം സന്ദര്‍ശിക്കരുതെന്ന് ടെഹ്റാന്‍ യഹൂദ കമ്മറ്റി

Asia Breaking News West Asia

മൊര്‍ദ്ദേഖായിയുടെയും എസ്ഥേറിന്റെയും ശവകുടീരം സന്ദര്‍ശിക്കരുതെന്ന് ടെഹ്റാന്‍ യഹൂദ കമ്മറ്റി

ടെഹ്റാന്‍: ബൈബിളിലെ ചരിത്ര വ്യക്തികളായ മൊര്‍ദ്ദേഖായിയുടെയും എസ്ഥേറിന്റെയും ശവ കുടീരം സന്ദര്‍ശിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ടെഹ്റാന്‍ യഹൂദ കമ്മറ്റി അസാധാരണമായ ഒരു പ്രസ്താവന പുറപ്പെടുവിച്ചു.

ഇറാനില്‍ ഹമേദാനില്‍ സ്ഥിതി ചെയ്യുന്ന പുരാതന ചരിത്ര സ്മാരകമായ ഈ ശവ കുടീരത്തിന്റെ സമുച്ചയത്തിലെ അറ്റകുറ്റ പണികളും മെച്ചപ്പെടുത്തല്‍ ജോലികളും നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സൈറ്റ് പൊതു ജനങ്ങള്‍ക്കു മുന്‍പില്‍ പെട്ടന്ന് അടച്ചിട്ടതായി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെന്ന ഔദ്യോഗിക വിവരണം ഉണ്ടായിരുന്നിട്ടും രാജ്യത്തെ തീവ്രവാദ സംഘടനകളില്‍നിന്നുള്ള വിശ്വാസ നിയമ ഭീഷണികള്‍ മൂലമുണ്ടാകുന്ന സുരക്ഷാ ആശങ്കകളാണ് സൈറ്റ് അടച്ചുപൂട്ടലിനു പിന്നിലെന്ന് വിശ്വസനീയ വൃത്തങ്ങള്‍ പറഞ്ഞു.

സന്ദര്‍ശകര്‍ക്കോ ശവകുടീരത്തിനോ ദോഷം വരുത്തുമെന്നതാണ് പ്രധാന ഭയം.

പ്രത്യേകിച്ച് പെര്‍മിഷന്‍ ലഭിക്കാനുള്ള സാദ്ധ്യതയില്ലാതെ പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.