പരസ്പരം സംസാരിച്ചാല്‍ ‍, ക്ഷമിച്ചാല്‍ ആത്മഹത്യ ഒഴിവാക്കാം

പരസ്പരം സംസാരിച്ചാല്‍ ‍, ക്ഷമിച്ചാല്‍ ആത്മഹത്യ ഒഴിവാക്കാം

Breaking News Kerala Middle East

പരസ്പരം സംസാരിച്ചാല്‍ ‍, ക്ഷമിച്ചാല്‍ ആത്മഹത്യ ഒഴിവാക്കാം

പ്രവാസികളുടെ മരണവുമായി ബന്ധപ്പെട്ട് പലപ്പോഴും അഷ്റഫ് താമരശ്ശേരി സോഷ്യല്‍ മീഡിയായില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ അദ്ദേഹം പങ്കുവെച്ച കുറിപ്പും വൈറലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പ്രവാസികളുടെ മൃതദേഹങ്ങളാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്കയച്ചത്. ഇതില്‍ ഹൃദയാഘാതം മൂലം മരിച്ചവരും, ചിലര്‍ ആത്മഹത്യ ചെയ്തവരുമാണ്. ജീവനെടുക്കുന്നതിനെതിരായി അദ്ദേഹം പങ്കുവെച്ച കുറിപ്പില്‍ പറയുന്നതിപ്രകാരമാണ്. ജീവിതം ദൈവം നമുക്ക് അനുഗ്രഹിച്ച് തന്നതാണ്.

നമ്മളാരും ആഗ്രഹിക്കാതെയാണ് ഈ ഭൂമിയില്‍ പിറന്നു വീണത്. ഏത് മാതാപിതാക്കളുടെ മക്കളായി എവിടെ എപ്പോള്‍ എങ്ങനെ ജനിക്കണം എന്നതും ദൈവം നിശ്ചയിച്ചതാണ്. ഓരോ ജീവിതങ്ങള്‍ക്കും ഭൂമിയില്‍ ഓരോ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാനുണ്ട്.

ഭൌതിക ജീവിതത്തിലെ നൈമിഷികങ്ങളായ വീഴ്ചകളും പോരായ്മകളും ഏറ്റു പിടിച്ച് അമൂല്യമായ നമ്മുടെ ജീവിതത്തെ സ്വയം നശിപ്പിച്ച് കളയുന്നു. ഇതോടെ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയോ അവസാനിക്കുകയോ ചെയ്യുന്നില്ല. വ്യാജ പ്രചരണങ്ങളും ഊഹങ്ങളും പറഞ്ഞു പരത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന വേറെ കുറെ ജനങ്ങളും കാണും.

ഒരുപക്ഷെ പ്രിയപ്പെട്ടവരോട് പരസ്പരം സംസാരിച്ചാല്‍ ‍, അതുമല്ലെങ്കില്‍ ഒന്നു ക്ഷമിച്ചാല്‍ ‍, വിട്ടുവീഴ്ച ചെയ്താല്‍ ഒക്കെ തീരുന്ന പ്രശ്നങ്ങളായിരിക്കും ഓരോ ആത്മഹത്യകള്‍ക്കും പിറകില്‍ ‍. ഇതിന് ഏക പരിഹാരം സ്വന്തം ജീവനെടുക്കലാണ് എന്ന് സ്വയമങ്ങ് തീരുമാനിച്ച് ഉറപ്പിക്കുന്നിടത്താണ് ഓരോ ആത്മഹത്യകളും ഉണ്ടാകുന്നത്.

മാരകമായ രോഗങ്ങള്‍കൊണ്ട്, സാമ്പത്തിക പ്രതിസന്ധികള്‍കൊണ്ട് അങ്ങനെ നിരവധി പ്രശ്നങ്ങള്‍കൊണ്ട് ജീവിക്കാന്‍ കഴിയാതെ പോകുന്ന എത്രയെത്ര സഹജീവികളാണ് നമുക്ക് മുന്നില്‍ ‍. ജീവിക്കാന്‍ കൊതിയുണ്ട് എന്നാല്‍ കഴിയാതെ പോകുന്ന നിരാലംബരായ മനുഷ്യ ജന്മങ്ങള്‍ ‍.

പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാന്‍ കഴിഞ്ഞാല്‍ നമ്മുടെ ജീവിതം വിജയിച്ചു.