ഡ്രോണുകളെ പിടിക്കാന്‍ ഇന്ത്യയ്ക്ക് യിസ്രായേലിന്റെ സ്മാഷ്

ഡ്രോണുകളെ പിടിക്കാന്‍ ഇന്ത്യയ്ക്ക് യിസ്രായേലിന്റെ സ്മാഷ്

Breaking News India Middle East

ഡ്രോണുകളെ പിടിക്കാന്‍ ഇന്ത്യയ്ക്ക് യിസ്രായേലിന്റെ സ്മാഷ്
ന്യൂഡെല്‍ഹി: അതിര്‍ത്തിയില്‍ പുതിയ സുരക്ഷാ ഭീഷണിയായി മാറുന്ന ഡ്രോണുകളെ പിടികൂടാനായി ഇന്ത്യ ആശ്രയിക്കുന്നത് യിസ്രായേലിന്റെ സാങ്കേതിക സംവിധാനത്തെ.

ജമ്മു വ്യോമോ താവളത്തിനു നേരെയുള്ള ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ യിസ്രായേലിനെ ആശ്രയിക്കാന്‍ തീരുമാനിച്ചത്. ഇതിനായി യിസ്രായേല്‍ വികസിപ്പിച്ചിട്ടുള്ള സ്മാഷ് 2000 പ്ളസ് ആന്റി ഡ്രോണ്‍ സംവിധാനം വാങ്ങാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

എകെ 47 തോക്കിലും സമാനമായ റൈഫിളുകളിലും ഘടിപ്പിക്കാനാകുന്നതാണ് സ്മാഷ് സംവിധാനം. പകലും രാത്രിയിലും ആകാശത്തുകൂടെ പറക്കുന്ന ഡ്രോണുകളെ കണ്ടെത്താന്‍ സ്മാഷ് സഹായിക്കും.

ഡ്രോണുകള്‍ വളരെ താഴ്ന്നു പറക്കുന്നതിനാല്‍ റഡാര്‍ സംവിധാനങ്ങള്‍ക്ക് കണ്ടെത്താനാകില്ല. എന്നാല്‍ സ്മാഷ് സംവിധാനത്തിന് വളരെ വേഗത്തില്‍ പറക്കുന്ന ഡ്രോണുകളെ പോലും കണ്ടെത്താന്‍ കഴിയുമെന്നതാണ് പ്രത്യേകത.

നാവിക സേന ഇതിനോടകം തന്നെ സ്മാഷ് സംവിധാനങ്ങള്‍ സംഭരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വ്യോമസേനയും കരസേനയും വൈകാതെ സ്മാഷ് സംഭരിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.