കാന്താരി മുളകിന്റെ ഔഷധ ഗുണങ്ങള്‍
എരിവില്‍ മുമ്പനാണ് കാന്താരി മുളക്. അതുപോലെതന്നെ ഔഷധ ഗുണങ്ങളിലും കേമനാണ് ഈ കുഞ്ഞന്‍ മുളക്.
ഇതിന്റെ എരിവിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്സിനോയിഡുകളാണ്. വിറ്റാമിനുകളായ എ,സി,ഇ, കാല്‍സ്യം, അയണ്‍ , പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് കാന്താരി മുളകിള്‍ .
കാന്താരി മുളകിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കുകയും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
കാന്താരിയുടെ എരിവിനെ നിയന്ത്രിക്കാനായി ധാരാളം ഊര്‍ജ്ജം ശരീരത്തിന് ഉല്‍പ്പാദിപ്പിക്കപ്പെടേണ്ടി വരുന്നതിലൂടെ ശരീരത്തിന് കൊളസ്ട്രോളിന്റെ അളവ് ക്രമീകരിക്കാനാകും. രക്തക്കുഴലുകള്‍ കട്ടിയാകുന്നത് തടയാനും, രക്തയോട്ടം വര്‍ദ്ധിപ്പിക്കാനുമുള്ള കഴിവ് കാന്താരി മുളകിനുണ്ട്.
എന്നാല്‍ ഇതിന്റെ അമിതമായ ഉപയോഗം നല്ലതല്ല. വയറില്‍ പലവിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകും. വൃക്കയ്ക്കും കരളിനും പ്രശ്നമുള്ളവരും അള്‍സര്‍ ഉള്ളവരും കാന്താരിമുളക് ഉപയോഗം കുറയ്ക്കുന്നതാണ് ഉത്തമം.

