ന്യൂനപപക്ഷ ക്ഷേമ പദ്ധതി ഹിന്ദുക്കള്‍ക്കെതിരല്ല കേന്ദ്ര സര്‍ക്കാര്‍
ന്യൂഡെല്‍ഹി: മതന്യൂനപക്ഷങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ ഹിന്ദു സമൂഹത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്നതല്ലെന്നും അത് തുല്യതയുടെ നിഷേധമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
അസമത്വങ്ങള്‍ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കായി വിവിധ ക്ഷേമ പദ്ധതികള്‍ ആവിഷ്ക്കരിച്ചത്.
വിദ്യാഭ്യാസം, തൊഴിലവസരം, നൈപുണ്യ വികസനം, സംരംഭകത്വ വികസനം തുടങ്ങിയ കാര്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവസരം ഉറപ്പാക്കാനാണ് ഇതെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഹിന്ദുക്കള്‍ക്ക് നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് ഹിന്ദു സമുദായംഗങ്ങളായ ആറുപേര്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

