വടക്കന്‍ കൊറിയക്കാര്‍ ദൈവവചനത്തിനായി ദാഹിക്കുന്നു, ബൈബിള്‍ വായിച്ചാല്‍ 15 വര്‍ഷം തടവ്.

വടക്കന്‍ കൊറിയക്കാര്‍ ദൈവവചനത്തിനായി ദാഹിക്കുന്നു, ബൈബിള്‍ വായിച്ചാല്‍ 15 വര്‍ഷം തടവ്.

Asia Breaking News Top News

വടക്കന്‍ കൊറിയക്കാര്‍ ദൈവവചനത്തിനായി ദാഹിക്കുന്നു, ബൈബിള്‍ വായിച്ചാല്‍ 15 വര്‍ഷം തടവ്.
പ്യോങ്യാങ്: ലോകത്ത് ക്രൈസ്തവ പീഢനങ്ങളില്‍ ഒന്നാം സ്ഥാനത് നില്‍ക്കുന്ന വടക്കന്‍ കൊറിയയില്‍ ജനങ്ങള്‍ ദൈവവചനത്തിനായി ദാഹിക്കുന്നു.

ഇവിടെ ബൈബിള്‍ കൈവശം വെയ്ക്കുന്നതും വായിക്കുന്നതും നിയമവിരുദ്ധമാണ്. ബൈബിള്‍ വായിച്ചാല്‍ ലേബര്‍ ക്യാമ്പുകളില്‍ 15 വര്‍ഷം വരെ തടവില്‍ കിടന്നു നരകയാതന അനുഭവിക്കേണ്ടി വരും.

ചിലപ്പോള്‍ മരണത്തെവരെ പുല്‍കാനും സാദ്ധ്യതയുണ്ട്. എന്നിട്ടും ജനം ബൈബിള്‍ കിട്ടാനായി വളരെയധികം ആഗ്രഹിക്കുന്നതായി ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയായ വേള്‍ഡ് ഹെല്‍പ്പിന്റെ നേതാവ് റേച്ചല്‍ ഗോഡ്വിന്‍ വെളിപ്പെടുത്തി.

സംഘടന രഹസ്യമായി 1 ലക്ഷം ബൈബിളുകള്‍ വടക്കന്‍ കൊറിയയിലേക്കു കടത്തുവാനുള്ള പ്രവര്‍ത്തനത്തിലാണെന്നും റേച്ചല്‍ പരഞ്ഞു. നല്ലൊരു വിഭാഗം ആളുകളും ഒരു ബൈബിള്‍ തങ്ങളുടെ കൈകളില്‍ എത്തുവാന്‍ വളരെ താല്‍പ്പര്യം കാട്ടുന്നു.

പക്ഷെ നിരാശയാണു ഫലം. ചിലയാളുകള്‍ ബൈബിള്‍ എങ്ങനെയിരിക്കുന്നുയെന്നുപോലും കണ്ടിട്ടില്ല. അവര്‍ക്ക് വളരെ ആകാംക്ഷയുണ്ട്. എന്നാല്‍ ചില വിശ്വാസികള്‍ തങ്ങളുടെ കൈവശം ലഭിച്ച വിശുദ്ധ വേദപുസ്തകം അമൂല്യമായി കണ്ടുകൊണ്ട് വളരെ രഹസ്യമായി സൂക്ഷിച്ചുവെച്ചുകൊണ്ട് ദിനംപ്രതി വായിക്കുന്നുണ്ട്.

ഇത്തരം കാര്യങ്ങളെപ്പറ്റി റേച്ചല്‍ എഴുതുകയുണ്ടായി. നദിയില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ബോട്ടിലുള്ളവര്‍ അവരുടെ ബൈബിള്‍ ബോട്ടിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചു വെയ്ക്കുകയും വായിക്കുകയുമാണ് പതിവ്. നദികളില്‍ മത്സ്യബന്ധനം നടത്തുന്നവരില്‍ പലരും ഇതുപോലെയാണ് ചെയ്യുന്നത്.

നിരവധി സ്ഥലങ്ങളില്‍ വീടുകളില്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ ആരാധിക്കുന്ന രഹസ്യ കൂടിവരവുകള്‍ ഉണ്ട്. എന്നാല്‍ അവരില്‍ ഭൂരിപക്ഷത്തിനും ബൈബിളുകള്‍ ഇല്ല. പിടിക്കപ്പെട്ടാല്‍ 15 വര്‍ഷം തടവുശിക്ഷയും നരകയാതനകളുമാണ് നേരിടേണ്ടി വരിക.

എന്നിട്ടു നിരവധി ആളുകള്‍ കര്‍ത്താവിങ്കലേക്കു കടന്നു വരുന്നുണ്ട്. അവര്‍ പ്രധാനമായും നേരിടുന്ന പ്രശ്നം ബൈബിള്‍ ലഭിക്കാനുള്ള അവസരമാണ്. ദൈവമക്കള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുക.