ചെമ്പരത്തിപ്പൂവ് ചായ കുടിച്ചാല്‍ നിരവധി രോഗങ്ങള്‍ക്ക് ശമനം

ചെമ്പരത്തിപ്പൂവ് ചായ കുടിച്ചാല്‍ നിരവധി രോഗങ്ങള്‍ക്ക് ശമനം

Breaking News Health

ചെമ്പരത്തിപ്പൂവ് ചായ കുടിച്ചാല്‍ നിരവധി രോഗങ്ങള്‍ക്ക് ശമനം
ചെനമ്പരത്തിച്ചെടി ഇല്ലാത്ത വീടുകള്‍ കുറവാണ്. അതിന്റെ പൂവ് സാധാരണ ഭംഗിക്കുവേണ്ടി മാത്രമാണ് നാം സംരക്ഷിച്ചു വളര്‍ത്തുന്നത്.

എന്നാല്‍ ചെമ്പരത്തിപ്പൂവിന്റെ ഗുണം എത്രയോ വലിയതാണെന്ന വസ്തുത നാം അറിയാതെ പോകരുത്. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് ചേര്‍ത്ത് തയ്യാറാക്കുന്ന ഔഷധച്ചായയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇവയ്ക്കു അന്താരാഷ്ട്ര വിപണിയിലും നല്ല മതിപ്പാണ്.

വിറ്റാമിന്‍ സി, ഫ്ലേവനോയിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ചെമ്പരത്തിച്ചായ. പ്രമേഹം, കരള്‍ രോഗങ്ങള്‍ ‍, ആര്‍ത്തവ പ്രശ്നങ്ങള്‍ ‍, വിഷാദ രോഗങ്ങള്‍ ‍, ദഹന പ്രശ്നങ്ങള്‍ എന്നിവയ്ക്കു നല്ലൊരു ഔഷധമാണ് ചെമ്പരത്തിച്ചായ. ശരീരത്തിന്റെ അനാവശ്യ കൊഴുപ്പിനെ നീക്കം ചെയ്യാനും ചെമ്പരത്തിച്ചായയ്ക്കു കഴിയും.

കൂടാതെ ചെമ്പരത്തിച്ചായയിലെ പോളിഫിനോളുകള്‍ ത്വക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്.
ചെമ്പരത്തിച്ചായ സെറാട്ടോണിന്റെ അളവ് വര്‍ദ്ധിപ്പിച്ചാണ് വിഷാദത്തെ പ്രതിരോധിക്കുന്നത്. ചെമ്പരത്തിച്ചായയുടെ പതിവായ ഉപയോഗം മൂലം ചര്‍മ്മത്തില്‍ ചുളിവ് വീഴാതിരിക്കാനും അള്‍ട്രാ-വയലറ്റ് രശ്മികളെ പ്രതിരോധിക്കാനും കഴിവുണ്ട്.

കൂടാതെ വിറ്റാമിന്‍ ബി, കാല്‍സ്യം, ഫോസ്ഫറസ്, അമിനോ ആസിഡ് എന്നിവ മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും അകാലനരയെ പ്രതിരോധിക്കുകയും ചെയ്യുന്നു.