ഗ്രഹാം സ്റ്റെയ്ന്‍സ് വധം: 21 വര്‍ഷത്തിനുശേഷം പ്രതികളിലൊരാള്‍ അറസ്റ്റില്‍

ഗ്രഹാം സ്റ്റെയ്ന്‍സ് വധം: 21 വര്‍ഷത്തിനുശേഷം പ്രതികളിലൊരാള്‍ അറസ്റ്റില്‍

Breaking News India

ഗ്രഹാം സ്റ്റെയ്ന്‍സ് വധം: 21 വര്‍ഷത്തിനുശേഷം പ്രതികളിലൊരാള്‍ അറസ്റ്റില്‍
ഭുനേശ്വര്‍ ‍: ഒഡീഷയില്‍ ഓസ്ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയ്ന്‍സും മക്കളും കൊല്ലപ്പെട്ട കേസില്‍ 2 വര്‍ഷത്തിനുശേഷം ഒരു പ്രതികൂടി അറസ്റ്റില്‍ ‍.

മയൂര്‍ ഭഞ്ച് ജില്ലയിലെ നിശ്ചിതപൂര്‍ ഗ്രാമത്തിലെ ബുദ്ധ്ദേവ് നായിക് (45) നെയാണ് സി.ബി.ഐ. അറസ്റ്റു ചെയ്തത്. ക്രൂരമായ കൊലപാതകത്തിനു നേതൃത്വം നല്‍കിയ മുഖ്യ പ്രതി ധാരാസിംഗിന്റെ അടുത്ത സഹപ്രവര്‍ത്തകനായ ഇയാളെ സ്വന്തം വീട്ടില്‍വച്ചാണ് അറസ്റ്റു ചെയ്തത്. കൊലപാതകത്തിനുശേഷം ബുദ്ധ്ദേവ് പിടിക്കപ്പെട്ടില്ല എന്ന വിശ്വാസത്തില്‍ നടക്കുകയായിരുന്നു.

1999 ജനുവരി 22-ന് ഒമ്പത് വയസ് പ്രായമുള്ള ഫിലിപ്പ് ഏഴു വയസ്സ് പ്രായമുള്ള തിമോത്തി എന്നീ രണ്ട് ആണ്‍മക്കളോടൊപ്പം ക്വഞ്ചാര്‍ ജില്ലയിലെ മനോഹരപൂര്‍ ഗ്രാമത്തില്‍ രാത്രിയില്‍ തന്റെ ജീപ്പിനുള്ളില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദാരുണ കൊലപാതകം നടന്നത്.

ഹിന്ദുത്വ തീവ്രവാദിയും ബജറംഗദള്‍ പ്രവര്‍ത്തകനുമായ ധാരാസിംഗും സംഘവും വാഹനം വളഞ്ഞ് ആക്രമിച്ച് മൂവരേയും ചുട്ടു കരിക്കുകയായിരുന്നു.

1965 മുതല്‍ ഒഡീഷയിലെ പാവപ്പെട്ടവരുടെ ഇടയില്‍ പ്രത്യേകിച്ച് കുഷ്ഠ രോഗികള്‍ക്കുവേണ്ടി പരിചരണവും ശുശ്രൂഷയും ചെയ്തു വരികയായിരുന്നു ഗ്രഹാം. മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചായിരുന്നു കൂട്ടക്കൊല. ഈ കേസില്‍ ധാരാസിംഗിനെ 2003-ല്‍ സി.ബി.ഐ. വധശിക്ഷയ്ക്കു വിധിച്ചിരുന്നു എങ്കിലും ഹൈക്കോടതി 2015-ല്‍ ജീവപര്യന്തം തടവുശിക്ഷയായി കുറച്ചിരുന്നു.

ഇപ്പോള്‍ സുപ്രീം കോടതിയുമുടെ മുമ്പിലാണ് ഈ കേസ്. മറ്റൊരു പ്രതി മഹേന്ദ്ര ഹെംബ്രാമിനും ജയില്‍ശിക്ഷ വിധിച്ചിരുന്നു. പ്രതികളില്‍ മറ്റു 11 പേരെ തെളിവില്ലെന്നു പറഞ്ഞു ഹൈക്കോടതി വെറുതേ വിട്ടിരുന്നു.

ഇന്ത്യയെ നടുക്കിയ ഈ കൊലപാതകത്തില്‍ ലോക രാഷ്ട്രങ്ങളും പ്രതിഷേധിച്ചിരുന്നു. സ്റ്റെയ്ന്‍സിന്റെ ഭാര്യ ഗ്ളാഡിസും മകള്‍ എസ്ഥേറും പ്രതികളോടു ക്ഷമിച്ചിരുന്നു.