യെരുശലേമിനടുത്ത് പുരാതന കാര്‍ഷിക ഗ്രാമത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തി

യെരുശലേമിനടുത്ത് പുരാതന കാര്‍ഷിക ഗ്രാമത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തി

Breaking News Middle East

യെരുശലേമിനടുത്ത് പുരാതന കാര്‍ഷിക ഗ്രാമത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തി
യെരുശലേം: പുരാതന ഹസ്മേനിയന്‍ കാലഘട്ടത്തിലെ യഹൂദ കാര്‍ഷിക ഗ്രാമത്തിന്റെ ശേഷിപ്പുകള്‍ ഗവേഷകര്‍ കണ്ടെത്തി.

യെരുശലേമിലെ ബിബ്ളിക്കന്‍ മൃഗശാലയ്ക്കും നഗരത്തിലെ തെക്കു കിഴക്കന്‍ ഗിലോയ്ക്കും മദ്ധ്യേയുള്ള ഷറാഫാത്തിലാണ് പുരാതന ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

മോറിയ യെരുശലേം ഡവലപ്മെന്റ് കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴികളെടുക്കുമ്പോഴാണ് 2150 വര്‍ഷം മുമ്പ് നിലനിന്നിരുന്ന പ്രൌഢമായ കാര്‍ഷിക സമൃദ്ധമായ ഗ്രാമത്തിന്റെ ശേഷിപ്പുകള്‍ പുരാവസ്തു ഗവേഷകര്‍ പുറത്തുകൊണ്ടുവന്നത്.

പഴയ ശവകുടീരങ്ങള്‍ ‍, ഒലിവു മരങ്ങളുടെ അവശിഷ്ടങ്ങള്‍ ‍, കുളിമുറികള്‍ , ജല സംഭരണ കേന്ദ്രം പ്രാവിന്‍കൂടി, പാറമട, എന്നിവയുടെ ശേഷിപ്പുകളും, ജാറുകളും കണ്ടെടുത്തു. ഇതില്‍ ജാറുകളില്‍ രേഖപ്പെടുത്തിയ തീയതികളാണ് പുരാതന കാലത്തെ കാര്‍ഷിക ഗ്രാമത്തെക്കുറിച്ചുള്ള തെളിവുകള്‍ നിരത്തുന്നത്.

ഇപ്പോള്‍ ഈ മേഖല അറബ് ക്രിസ്ത്യാനികളുടെ കൂടി താമസ കേന്ദ്രമാണ്. ഇവിടെ അന്ന് ജീവിച്ചിരുന്ന ഏതോ യിസ്രായേല്‍ കാര്‍ഷിക ധനവാന്മാരുടെ താമസ കേന്ദ്രമായിരിക്കാമെന്നു കരുതുന്നതായി ഉല്‍ഖനനത്തിനു നേതൃത്വം നല്‍കിയ യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി വ്യക്താവ് പറഞ്ഞു. 2007-ല്‍ ഇവിടെനിന്ന് ഹിസ്മേനിയന്‍ നാണയവും 1994-ല്‍ മതാചാര കുളിമുറിയും കണ്ടെത്തിയിട്ടുണ്ട്.