തമിഴ്നാട്ടില്‍ പ്രാര്‍ത്ഥനായോഗം തടസ്സപ്പെടുത്തി ബൈബിളുകള്‍ കത്തിച്ചു

തമിഴ്നാട്ടില്‍ പ്രാര്‍ത്ഥനായോഗം തടസ്സപ്പെടുത്തി ബൈബിളുകള്‍ കത്തിച്ചു

Breaking News India

തമിഴ്നാട്ടില്‍ പ്രാര്‍ത്ഥനായോഗം തടസ്സപ്പെടുത്തി ബൈബിളുകള്‍ കത്തിച്ചു
ഹൊസൂര്‍ ‍: തമിഴ്നാട്ടില്‍ വിശ്വാസിയുടെ ഭവനത്തില്‍ ക്രമീകരിക്കപ്പെട്ട പ്രാര്‍ത്ഥനാ യോഗം സുവിശേഷ വിരോധികളെത്തി തടസ്സപ്പെടുത്തുകയും വിശ്വാസികളുടെ ബൈബിളുകള്‍ കത്തിക്കുകയും ചെയ്തു.

വടക്കന്‍ തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കുറുപ്പട്ടിയിലെ ഐ.ഇ.എം. മിഷന്റെ പ്രാര്‍ത്ഥനാ യോഗത്തിലാണ് പ്രശ്നങ്ങള്‍ ഉണ്ടായത്.

മാര്‍ച്ച് 19-ന് ചൊവ്വാഴ്ച ബ്രദര്‍ സിത്തപ്പയുടെ ഭവനത്തില്‍വച്ച് നടത്തപ്പെട്ട പ്രാര്‍ത്ഥനയില്‍ നിരവധി വിശ്വാസികള്‍ കടന്നു വന്നിരുന്നു. പാസ്റ്റര്‍ നീതി രാജ് പ്രാര്‍ത്ഥിച്ച് യോഗം ആരംഭിച്ചപ്പോള്‍ ഒരു സംഘം ആളുകള്‍ പ്രാര്‍ത്ഥന നടക്കുന്ന ഹാളിലേക്കു കയറിവന്നു പാസ്റ്ററെ ചോദ്യം ചെയ്യുവാന്‍ തുടങ്ങി.

മതപരിവര്‍ത്തനം നടത്തുന്നുവെന്നും യോഗം നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ബഹളംവെച്ചു. ഇതിനെതിരെ സംസാരിക്കാന്‍ തുടങ്ങിയ പാസ്റ്ററെയും വിശ്വാസികളെയും പിടിച്ചുതള്ളി മര്‍ദ്ദിക്കാന്‍ ശ്രമം നടത്തി. തുടര്‍ന്നു എല്ലാവരുടെയും ബൈബിളുകള്‍ പാട്ടു പുസ്തകങ്ങള്‍ മുതലായവ ബലമായി പിടിച്ചു വാങ്ങി കൂട്ടിയിട്ടു തീകൊളുത്തി.

ഉടന്‍തന്നെ പാസ്റ്റര്‍ നീതി രാജ് ഐ.ഇ.എം. ദേശിയ സെക്രട്ടറി റവ രാജാസിംഗിനെ വിവിരം ധരിപ്പിച്ചു. ദൈവമക്കള്‍ ക്ഷമിക്കണമെന്നും ദേശത്തെ കര്‍ത്തൃവേലയ്ക്കായി പ്രാര്‍ത്ഥിക്കണമെന്നും ധൈര്യപ്പെടണമെന്നും പറഞ്ഞു.