ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ 8 മാസത്തിനിടയില്‍ 200 ആക്രമണങ്ങള്‍

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ 8 മാസത്തിനിടയില്‍ 200 ആക്രമണങ്ങള്‍

India

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ 8 മാസത്തിനിടയില്‍ 200 ആക്രമണങ്ങള്‍
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ എട്ടു മാസത്തിനിടയില്‍ ക്രൈസ്തവര്‍ക്കെതിരെ 200 ആക്രമണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ജനുവരി മുതല്‍ ആഗസ്റ്റു മാസം വരെയുള്ള കണക്കാണിത്. ഓരോ മാസവും ശരാശരി 27 ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെ നടക്കുന്നതെന്ന് അലയന്‍സ് ഡിഫെന്‍സിംഗ് ഫ്രീഡം എന്ന സംഘടന പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

2018-ല്‍ ഇതേ കാലയളവില്‍ നടന്ന ആക്രമണങ്ങള്‍ 159 ആയിരുന്നു. എ.ഡി.എഫ്. 2018 ആക്രമണങ്ങളുടെ റിപ്പോര്‍ട്ടാണ് പുറത്തു വിട്ടതെങ്കില്‍ ഇതില്‍ 25 എണ്ണത്തില്‍ മാത്രമാണ് പോലീസ് എഫ്.ഐ.ആര്‍ ‍. തയ്യാറാക്കിയതെന്നും, മാത്രമല്ല പല കേസുകളിലും ശരിയായ അന്വേഷണം നടത്താറുമില്ലെന്നും സംഘടന ആരോപിക്കുന്നു.