യേശുക്രിസ്തുവിനെക്കുറിച്ച് ഗാന്ധിജി എഴുതിയ കത്ത് വില്‍പ്പനയ്ക്ക്

Breaking News India Top News USA

യേശുക്രിസ്തുവിനെക്കുറിച്ച് ഗാന്ധിജി എഴുതിയ കത്ത് വില്‍പ്പനയ്ക്ക്
വാഷിംഗ്ടണ്‍ ‍: യേശുക്രിസ്തുവിനെക്കുറിച്ച് മഹാത്മാഗാന്ധി എഴുതിയ കത്ത് യു.എസില്‍ വില്‍പ്പനയ്ക്ക്.

 

ഐക്യരാഷ്ട്ര സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന മില്‍ട്ടന്‍ ന്യൂബെറി ഫ്രാന്റിറ്റ്സിനു 1926 ഏപ്രില്‍ 6-നു എഴുതിയ കത്തില്‍ യേശു മനുഷ്യകുലത്തിന്റെ മഹാ ഗുരുക്കന്മാരില്‍ ഒരാള്‍ ആയിരുന്നെന്നും, മതങ്ങളുടെ ഐക്യം, പരസ്പര ബഹുമാനത്തിലൂടെ സാദ്ധ്യമാണെന്നും ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍നിന്നും എഴുതിയ കത്തില്‍ പറയുന്നു.

 

ടൈപ്പ് ചെയ്ത തയ്യാറാക്കിയ കത്തില്‍ ഗാന്ധിജിയുടെ ഒപ്പുമുണ്ട്. മനുഷ്യരുടെ ബുദ്ധി വൈഭവത്തിനു വൈവിദ്ധ്യമുള്ളിടത്തോളം കാലം വ്യത്യസ്തമായ മതവിശ്വാസങ്ങള്‍ രൂപപ്പെടും അതില്‍ ആശങ്കപ്പെടേണ്ടതില്ല എന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

 

പെന്‍സന്‍ വാനിയായിലുള്ള റാബ് കളക്ഷന്‍സ് ആണ് കത്ത് ലേലത്തില്‍ വച്ചിരിക്കുന്നത്. അടിസ്ഥാന വില 50,000 യു.എസ്. ഡോളറാണ്. (ഏകദേശം 32,66,500 രൂപ).

 

ക്രിസ്തുവിനെപ്പറ്റി പരാമര്‍ശിക്കുന്ന ഈ കത്തല്ലാതെ മറ്റൊരു കത്തും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ലേലം സംഘടിപ്പിക്കുന്ന റാബ് കളക്ഷന്‍ മേധാവി നതാന്‍ റാബ് അഭിപ്രായപ്പെട്ടു. ഏറെ ശക്തിമത്തും വൈകാരികവുമാണ് കത്തെന്നും അദ്ദേഹം പറഞ്ഞു.