റാന്നി ഈസ്റ്റ് സെന്റര്‍ കണ്‍വന്‍ഷന്‍

Convention

റാന്നി ഈസ്റ്റ് സെന്റര്‍ കണ്‍വന്‍ഷന്‍
റാന്നി: ഐപിസി റാന്നി ഈസ്റ്റ് സെന്റര്‍ 94-ാമതു കണ്‍വന്‍ഷന്‍ ഏപ്രില്‍ 1-8 വരെ ഇട്ടിയപ്പാറ പെനിയേല്‍ ഗ്രൌണ്ടില്‍ നടക്കും.

 

സെന്റര്‍ പാസ്റ്റര്‍ വര്‍ഗീസ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ജേക്കബ് ജോണ്‍ ‍, കെ.സി. തോമസ്, ഷിബു നെടുവേലില്‍ ‍, ബാബു ചെറിയാന്‍ ‍, പോള്‍ മാത്യു ഉദയപ്പൂര്‍ ‍, ബെന്‍സന്‍ മത്തായി, സാജന്‍ ജോയി, ഐ. ജോണ്‍സണ്‍ ‍, ജോണ്‍ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും. ഡോ. ബ്ളസന്‍ മേമന, സ്റ്റാന്‍ലി കുമളി, കാലേബ് കുമ്പനാട്, സ്റ്റാന്‍ലി റാന്നി എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.

 

പാസ്റ്റര്‍ വര്‍ഗീസ് ഏബ്രഹാം, ഡോ. ഏബ്രഹാം വര്‍ഗീസ്, പാസ്റ്റര്‍ ബെന്‍സന്‍ തോമസ്, പാസ്റ്റര്‍ തോമസ് മാത്യു, സണ്ണി പാട്ടമ്പലത്ത്, വി.പി. ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കും.