പഞ്ചസാര കുറയ്ക്കണം
ഇന്ന് ലഘു ഭക്ഷണത്തിലും ബേക്കറി ഫുഡ്ഡിലും ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒരു ഘടകമാണ് പഞ്ചസാര. പഞ്ചസാരയുടെ ഉപയോഗം കൂടിയാല്‍ പല രോഗങ്ങളും നമ്മെ കീഴ്പ്പെടുത്തും.
അതുകൊണ്ട് പഞ്ചസാരയുടെ ഉപയോഗം ലഘൂകരിക്കുക. പ്രായപൂര്‍ത്തിയായവര്‍ക്ക് ദിവസം 20-30 ഗ്രാം വരെ പഞ്ചസാര ഉപയോഗിക്കാം. കുട്ടികള്‍ക്ക് 40-50 ഗ്രാം വരെ ഉപയോഗിക്കാം. പ്രായമായവര്‍ പഞ്ചസാരയുടെ ഉപയോഗം കഴിവതും കുറയ്ക്കുന്നതാണ് നല്ലത്.
ഒരു വയസ്സുള്ള കുഞ്ഞുങ്ങള്‍ക്കും മറ്റും പഞ്ചസാര കൊടുത്തു ശീലിപ്പിക്കാതിരിക്കുന്നതാണ് ഉത്തമം. പാലില്‍ പഞ്ചസാര ചേര്‍ത്ത് കൊടുക്കുന്നതു കഴിവതും ഒഴിവാക്കണം. 3-4 വയസ്സാകുമ്പോഴേക്കും പാലില്‍നിന്നു കിട്ടുന്നതിലുമധികം മധുരം മധുരപലഹാരങ്ങളിലൂടെ കിട്ടും. എന്നാലും 20-25 ഗ്രാം വരെ ഈ പ്രായത്തില്‍ അവര്‍ക്കു കൊടുക്കാം.
ശര്ക്കരയില്നിന്നും ഇരുമ്പ്, കോപ്പര്‍ തുടങ്ങിയ ധാതുക്കള്ക്കൂടി കിട്ടുന്നതിനാല്‍ പഞ്ചസാരയേക്കള്‍ ഭേദം ശര്‍ക്കരയാണ്. പഞ്ചസാരയ്ക്കു പകരമായി തേന്‍ , കരുപ്പട്ടി എന്നിവയും നല്‍കാം. കല്‍ക്കണ്ടം വാസ്തവത്തില്‍ പഞ്ചസാര തന്നെയാണ്. അതായത് റിഫൈന്‍ ചെയ്യാത്ത പഞ്ചസാര.
പഞ്ചസാര സാധരണ കരിമ്പില്‍നിന്നാണ് ഉണ്ടാക്കുന്നത്. അതേസമയം ക്യൂബയില്‍ മധുരക്കിഴങ്ങില്നിന്നും റഷ്യയില്‍ ബീറ്റ്റൂട്ടില്നിന്നുമാണ് പഞ്ചസാര ഉണ്ടാക്കുന്നത്. ശര്‍ക്കര, കരുപ്പട്ടി എന്നിവയില്‍നിന്നും കിട്ടുന്നതും സുക്രോസ് തന്നെയാണ്.

