മത്തങ്ങ വിത്തുകള്‍ വറുത്തു കഴിച്ചാല്‍ ഗുണങ്ങളേറെ
മത്തങ്ങ വിറ്റാമിനുകളാലും ധാതുക്കളാലും വളരെ സമ്പന്നമാണ്. അതുപോലെ ഇവയുടെ വിത്തുകള്‍ക്കും ഇതിലും ഗുണങ്ങളേറെയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.
മഗ്നീഷ്യം, പ്രോട്ടീന്‍, സിങ്ക്, അയണ്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റീ ഓക്സിഡന്റുകള്‍ എന്നിവയെല്ലാം മത്തങ്ങാ വിത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
മത്തങ്ങാ വിത്തുകള്‍ വറുത്ത് ഉപയോഗിക്കുന്നത് ശരീരത്തിലുണ്ടാകുന്ന അനാവശ്യ കലോറികള്‍ ഒഴിവാക്കാന്‍ സഹായിക്കും. പ്രോട്ടീനും നാരുകളുമടങ്ങിയ മത്തങ്ങാ വിത്തുകള്‍ അമിത വിശപ്പ് തടയുന്നതിനും ശരീര ഭാരം കുറയ്ക്കാനും സഹായകരമാണ്.
മാനസീകാവസ്ഥയും ഉറക്കവും വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു പങ്ക് വഹിക്കുന്ന എല്‍ട്രിപ്റ്റോഫാന്‍ എന്ന സംയുക്തം മത്തങ്ങാ വിത്തില്‍ അടങ്ങിയിട്ടുണ്ട്.
വൃക്കയിലെ കല്ലുകള്‍, മൂത്ര സഞ്ചിയിലെ കല്ലുകള്‍, ക്യാന്‍സര്‍ തുടങ്ങിയ നിരവധി അവസ്ഥകളെ ചെറുക്കാനും മത്തങ്ങാ വിത്തുകള്‍ക്ക് കഴിയും. മത്തങ്ങയില്‍ ഉയര്‍ന്ന മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.
അവ കഴിക്കുന്നത് രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുകയും ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കും.
ശരീരത്തിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷകമായ സിങ്ക് ഉയര്‍ന്ന അളവില്‍ മത്തങ്ങ വിത്തില്‍ അടങ്ങിയിരിക്കുന്നു.
മത്തങ്ങാ വിത്തില്‍ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാന്‍ ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനും മാനസീകാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.
അതുപോലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ തലച്ചോറിന്റെയും കണ്ണിന്റെയും പ്രവര്‍ത്തനത്തിന് ആവശ്യമാണ്.

