സഭാംഗങ്ങളെ കൂട്ടക്കൊല ചെയ്യാനുള്ള ആയുധധാരികളുടെ ഗൂഢ പദ്ധതി ദൈവം തകര്‍ത്തു: യു.എസ്. പാസ്റ്റര്‍

സഭാംഗങ്ങളെ കൂട്ടക്കൊല ചെയ്യാനുള്ള ആയുധധാരികളുടെ ഗൂഢ പദ്ധതി ദൈവം തകര്‍ത്തു: യു.എസ്. പാസ്റ്റര്‍

Breaking News USA

സഭാംഗങ്ങളെ കൂട്ടക്കൊല ചെയ്യാനുള്ള ആയുധധാരികളുടെ ഗൂഢ പദ്ധതി ദൈവം തകര്‍ത്തു: യു.എസ്. പാസ്റ്റര്‍

മേരിലാന്‍ഡ്: യു.എസില്‍ ഞായറാഴ്ച ഒരു ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ആരാധനാ യോഗം നടക്കുന്നതിനിടയില്‍ തോക്കും കത്തിയുമായി വന്നു കൂട്ടക്കൊല നടത്താനുള്ള യുവാവിന്റെ ശ്രമത്തെ സുരക്ഷാ സേന പടികൂടി.

വെര്‍ജീനിയായിലെ ഹേ മാര്‍ക്കറ്റിലെ പാര്‍ക്ക് വാലി ചര്‍ച്ചിലാണ് ദുരന്തം സംഭവിക്കുന്നതിനു തൊട്ടുമുമ്പ് ദൈവത്തിന്റെ ഇടപെടലുണ്ടായത്. റൂയി ജിയാങ് (35) എന്ന യുവാവാണ് പിടിയിലായത്.

ജിയുടെ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്ത ഭയപ്പെടുത്തുന്ന ചിത്രങ്ങളും ആക്രമണത്തിന്റെ അവ്യക്തമായ ഭീഷണികളും ശ്രദ്ധയില്‍പ്പെട്ട ഒരു സ്ത്രീ മേരിലാന്‍ഡിലെ പോലീസിനെ വിവരം അറിയിച്ചപ്പോഴാണ് ഇയാളെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയത്.

പോസ്റ്റുകളില്‍ ബൈബിള്‍ കത്തിക്കുന്ന വീഡിയോ, ആരാധനാ ഹാളിലേക്കു ചൂണ്ടുന്ന തോക്കിന്റെ ദൃശ്യം, രക്തം നിങ്ങളുടെ കൈകളിലുണ്ടാകും എന്ന ഉദ്ധരണിയോടെ പാര്‍ക്ക് വാലി ചര്‍ച്ചിന്റെ ഫോട്ടോകള്‍ ഉള്‍പ്പെടെയാണ് പോസ്റ്റ് ചെയ്തത്.

വിഎയിലെ ഫെയര്‍ ഫോക്സ് കൌണ്ടിയില്‍ താമസിക്കുന്ന ജിയാങ്ങുമായി പോലീസ് ഉദ്യോഗസ്ഥര്‍ പോസ്റ്റിനെ ബന്ധിപ്പിച്ചു. അയാളുമായി ബന്ധപ്പെടാന്‍ ഉദ്യോഗസ്ഥരെ അയച്ചു. അതേ സമയം ജിയാങ് ആക്രമണത്തിനായി പുറപ്പെട്ടുകഴിഞ്ഞിരുന്നു. അമേരിക്കയുടെ അടുത്ത കൂട്ടക്കൊലയുടെ വാര്‍ത്ത ഉണ്ടാകാന്‍ നിമിഷങ്ങള്‍ മാത്രം.

ഒരു തോക്കും മടക്കാവുന്ന രണ്ട് കത്തികളുമായി അയാള്‍ ആരാധനാലയത്തിന്റെ വടക്കന്‍ വാതിലിലൂടെ പ്രവേശിച്ചു. മൂന്ന് കാമ്പസുകളിലായി ആയിരക്കണക്കിനു വിശ്വാസികള്‍ തിങ്ങിനിറഞ്ഞതിനാല്‍ ആക്രമണ ദുരന്തത്തിന്റെ വ്യാപ്തി ഭയാനകരമായിരിക്കുമെന്നു വിചാരിക്കുന്നു. കറുത്തതും ഇരുണ്ടതുമായി സണ്‍ഗ്ളാസ്സുകള്‍ ധരിച്ച് നടന്നുവന്ന ആളെ സെക്യൂരിറ്റിക്കാര്‍ സംശയാസ്പദമായി ഉടന്‍തന്നെ തിരിച്ചറിയുകയായിരുന്നു. ഈ സമയത്ത് മഴയുള്ളതിനാല്‍ സണ്‍ഗ്ളാസിന്റെ ആവശ്യമില്ലായിരുന്നു.

പരിശോധന നടത്തിയപ്പോള്‍ എതിര്‍ത്തില്ല. മാരകായുധങ്ങള്‍ ജിയാങ്ങില്‍നിന്നും പിടിച്ചെടുത്ത് പോലീസിന് കൈമാറുകയായിരുന്നുവെന്ന് ചര്‍ച്ച് പാസ്റ്റര്‍ ബാരി വൈറ്റ് പറഞ്ഞു. സംഭവത്തില്‍ സുരക്ഷാസേനയെത്തി അഭിനന്ദിച്ചുവെങ്കിലും ഞങ്ങള്‍ 100 ശതമാനം മഹത്വവും ദൈവത്തിനാണ് നല്‍കുന്നത്. കാരണം ഒരു ദുരന്തം ഒഴിവാക്കാന്‍ ദൈവം തികച്ചും അത്ഭുതകരമായാണ് പ്രവര്‍ത്തിച്ചത്.

ഞങ്ങളുടെ സഭയോട് ഞാന്‍ പറഞ്ഞ ഒരു കാരണം ഈ സേവനങ്ങള്‍ നടക്കണമെന്ന് ദൈവം ആഗ്രഹിച്ചു. കാരണം ഞങ്ങള്‍ ആളുകള്‍ക്കു ക്രിസ്തുവിനെ സ്വീകരിക്കാന്‍ അവസരം നല്‍കുന്നു. പാസ്റ്റര്‍ വൈറ്റ് പറഞ്ഞു. ആ സേവനങ്ങള്‍ തടസ്സമില്ലാതെ നടക്കുന്നതിന്റെ ഫലമായി 14 പേര്‍ കുഞ്ഞാടിന്റെ ജീവപുസ്തകത്തില്‍ പുതിയ പേരുകള്‍ ചേര്‍ക്കപ്പെടാനിടയായി.

പാര്‍ക്ക് വാലി സഭയുടെ
20-ാം വാര്‍ഷികത്തിനു ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം നടന്നത്. ജിയാങ്ങിനുവേണ്ടി ശക്തമായി പ്രാര്‍ത്ഥിക്കാന്‍ പാസ്റ്റര്‍ വൈറ്റ് ആഹ്വാനം ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.