തൂക്കു കയറിനു മുമ്പ് കൊലയാളി അവസാന ഭക്ഷണത്തിനു പകരം ചോദിച്ചത് ബൈബിള്‍ ‍; പിന്നെ സംഭവിച്ചത്

Breaking News Global USA

തൂക്കു കയറിനു മുമ്പ് കൊലയാളി അവസാന ഭക്ഷണത്തിനു പകരം ചോദിച്ചത് ബൈബിള്‍ ‍; പിന്നെ സംഭവിച്ചത് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഏതൊരു കുറ്റവാളിയെയും വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് ജയില്‍ അധികൃതര്‍ അവരോട് ഏതു ഭക്ഷണമാണ് അവസാനമായി ആഗ്രഹിക്കുന്നതെന്ന് ചോദിക്കുന്ന പതിവുണ്ട്.

 

ചിലര്‍ തങ്ങളുടെ പ്രീയപ്പെട്ട ഭക്ഷണത്തിന്റെ വിവരം അറിയിക്കാറുണ്ട്. അത്തരത്തിലുള്ള ഒരാള്‍ തനിക്ക് അന്ത്യ ആഹാരത്തിനു പകരം ആവശ്യപ്പെട്ടത് ഒരു സമ്പൂര്‍ണ്ണ ബൈബിളാണ്. പിന്നീട് നടന്ന സംഭവം ഞെട്ടിക്കുന്നതായിരുന്നു.

 
അമേരിക്കയിലെ അലബാമസംസ്ഥാനത്തെ അറ്റ്മോറിലെ വില്യം സി. പോള്‍മാന്‍ കറക്ഷണല്‍ ഫെസിലിറ്റി ജയിലില്‍ നടന്ന ഒരു സംഭവമാണ് രസകരം. കൊലക്കേസില്‍ പ്രതിയായി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജെറിമി മോറിസ്സ് (33) എന്ന യുവാവാണ് താരം. ജയില്‍ ഡയറക്ടര്‍ പറയുന്നത് ഇപ്രകാരമാണ്.

 

തൂക്കു കയറിനു മുമ്പ് ജെറിമിയോട് അവസാന ഭക്ഷണം എന്താണെന്ന് ചോദിച്ചപ്പോള്‍ യുവാവ് പറഞ്ഞ മറുപടി “തനിക്ക് ഭക്ഷണം ഒന്നും വേണ്ട ഒരു ബൈബിള്‍ മാത്രം മതി” എന്നാണ്. എല്ലാവരും വിചാരിച്ചത് ജെറിമി ബൈബിളിലെ ചില ഭാഗങ്ങള്‍ വായിച്ച് തന്റെ തെറ്റിനെക്കുറിച്ച് അനുതപിച്ച് മാനസാന്തരപ്പെട്ട് പാപമോചനം നേടാനായിരിക്കുമെന്നായിരുന്നു.

 

ജയില്‍ ഗാര്‍ഡന്‍ വാള്‍ട്ടര്‍ ഹെന്‍ട്രി ഒരു കിംങ് ജെയിംസ് ബൈബിളിന്റെ ഒരു കോപ്പി നല്‍കി. ഇതു വാങ്ങിയ ജെറിമി പെട്ടന്നു ബൈബിള്‍ വലിച്ചുകീറി ചെറിയ ക,ണങ്ങളാക്കി ചുരുട്ടി തിന്നുവാന്‍ തുടങ്ങി. കുറച്ചേറെ സമയം എടുത്ത് ബൈബിളിന്റെ പുറംചട്ട ഉള്‍പ്പെടെ 1200 ഓളം പേജുകള്‍ ചവച്ചരച്ചു അകത്താക്കി.

 

കണ്ടുനിന്ന ജയില്‍ അധികൃതര്‍ ഇതുകണ്ട് ഞെട്ടി. പിന്നീട് ഇയാളെ വധശിക്ഷയ്ക്കു വിധേയനാക്കുകയും ചെയ്തു. ജെറിമി എന്തിനാണ് ബൈബിള്‍ വലിച്ചുകീറി തിന്നതെന്ന് വ്യക്തമല്ലെന്ന് ജയില്‍ ഡയറക്ടര്‍ ഫ്രാങ്ക് ഡേവിഡ് പറയുന്നു. ജെറിമി 2007-ല്‍ രണ്ടു കത്തോലിക്കാ കന്യാസ്ത്രീകളെ കൊലപ്പെടുത്തിയതിനാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്.

Leave a Reply

Your email address will not be published.