മനുഷ്യ ഹൃദയത്തിനുള്ളിലൊരു കുഞ്ഞ് തലച്ചോര്‍: ഞെട്ടിപ്പിക്കുന്ന പുതിയ കണ്ടെത്തലുമായി ഗവേഷകര്‍
ശാസ്ത്രലോകത്തെത്തന്നെ ഞെട്ടിച്ചുകൊണ്ട് ഒരു പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍.
ഹൃദയത്തിന്റെ പ്രവര്‍ത്തനം നിതന്ത്രിക്കുന്നത് തലച്ചോറാണെന്ന് ഏവര്‍ക്കും അറിവുള്ള കാര്യമാണ്.
എന്നാല്‍ സ്വയം നിയന്ത്രിക്കാന്‍ ഹൃദയത്തെ പ്രാപ്തമാക്കുന്ന വിധത്തില്‍ ഒരു സങ്കീര്‍ണ്ണ നാഡീവ്യൂഹം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.
‘ഹൃദയത്തിനുള്ളിലെ കുഞ്ഞ് തലച്ചോര്‍’ എന്ന വിശേഷണത്തിനു കരുത്തേകുന്നതാണ് ഈ പുതിയ കണ്ടെത്തല്‍.
ഹൃദയമിടിപ്പ് എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള നിലവിലെ ധാരണകളെത്തന്നെ മാറ്റി മറിച്ചേക്കാം.
പുതിയ പഠനമനുസരിച്ച് നിലവിലെ വ്യവസ്ഥയ്ക്കു മീതെ സങ്കീര്‍ണ്ണവും സ്വതന്ത്രവുമായ നിയന്ത്രണ ശേഷിയുള്ളതാണെന്നുമാണ് കണ്ടെത്തല്‍.
ആയിരക്കണക്കിനു നാഡീകോശങ്ങള്‍ അടങ്ങിയ ഈ നാഡീവ്യൂഹം ഹൃദയമിടിപ്പിന്റെ വേഗം, താളം, രക്തപ്രവാഹം എന്നിവ നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
തലച്ചോറില്‍നിന്നു ലഭിക്കുന്ന സന്ദേശങ്ങള്‍ അനുസരിക്കുക മാത്രമല്ല, പ്രാദേശിക സാഹചര്യങ്ങള്‍ വിലയിരുത്തി സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കുവാനും ഈ നാഡി ശൃംഖലയ്ക്കു കഴിവുണ്ടത്രെ.
എന്നാല്‍ ഇത് മനുഷ്യയന്റെ ചിന്ത, ഓര്‍മ്മ, വികാരങ്ങള്‍ എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിനു പകരമാണെന്നു അര്‍ത്ഥമില്ല.
സ്വീഡനിലെ കരോലാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടും അമേരിക്കയിലെ കൊളംബിയ സര്‍വ്വകലാശാലയും ചേര്‍ന്ന് നടത്തിയ പഠനത്തിലെ റിപ്പോര്‍ട്ട് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ ജോണലില്‍ പ്രസിദ്ധീകരിച്ചുട്ടുണ്ട്.
സീബ്ര ഫിഷ് എന്ന മത്സ്യത്തെ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്.
ഹൃദയമിടിപ്പിന്റെയും ഹൃദയത്തിന്റെ പ്രവര്‍ത്തന രീതിയുടെയും കാര്യത്തില്‍ സീബ്ര ഫിഷിന് മനുഷ്യ ഹൃദയവുമായി നിരവധി സാമ്യമുള്ളതിനാലാണ് സീബ്ര ഫിഷിനെ പഠനത്തിനായി തിരഞ്ഞെടുത്തത്.

