യഹൂദര്‍ ഗാസയില്‍ കുടിയേറി താമസിക്കണം; ഗാസ യിസ്രായേലിന്റേത് – യിസ്രായേല്‍ മന്ത്രി
യെരുശലേം: ഗാസയില്‍ യഹൂദര്‍ കുടിയേറി താമസിക്കാന്‍ ആഹ്വാനം ചെയ്ത് യിസ്രായേല്‍ മന്ത്രി ഓറിറ്റ് സ്ട്രോക്ക്. യഹൂദര്‍ ഗാസയില്‍ ജീവിക്കണം.
ഗാസയില്‍ വീണ്ടും കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്.
ഔദ്യോഗിക റേഡിയോ സംപ്രേക്ഷണമായ കാന്‍ വഴിയാണ് ഓറിറ്റ് പ്രസ്താവന നടത്തിയത്.
യഹൂദ മത നിയമം അനുസരിച്ച് മാത്രമല്ല, അന്താരാഷ്ട്ര നിയമ പ്രകാരവും ഗാസ യിസ്രായേലിന്റെ ഭാഗമാണെന്ന് ഓറിറ്റോ പറഞ്ഞു.
ഗാസ അതിര്‍ത്തിയിലേക്ക് യിസ്രായേലിലെ തീവ്ര വലതുപക്ഷ കുടിയേറ്റക്കാരും ഭരണകൂടത്തിലെ മന്ത്രിമാരും നടത്തിയ കൂറ്റന്‍ മാര്‍ച്ചിനു തൊട്ടു പിന്നാലെയാണ് ഓറിറ്റിന്റെ പ്രസ്താവന വന്നത്.
നച്ചല എന്ന കുടിയേറ്റ സംഘടനയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മന്ത്രിമാര്‍ ഉള്‍പ്പെട ഒട്ടനവധി നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തു.

