ബൈബിള്‍ വിതരണം ചെയ്തതിന് 9 ക്രിസ്ത്യാനികള്‍ക്ക് തടവും പിഴയും
ചൈനയുടെ വടക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്വയം ഭരണ പ്രദേശമായ ഇന്നര്‍ മംഗോളിയയില്‍ ബൈബിള്‍ വിതരണം ചെയ്തതിന് 9 ക്രിസ്ത്യാനികളെ ജയിലിലടച്ചു. ഒന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 1 ദശലക്ഷം യുവാന്‍ (137,000 യു.എസ്. ഡോളര്‍) വരെ പിഴയും വിധിച്ചു.
രജിസ്റ്റര്‍ ചെയ്യാത്ത ഒരു ഹൌസ് ചര്‍ച്ച് വഴി നിയമപരമായി പ്രസിദ്ധീകരിച്ച ബൈബിളുകള്‍ നിയമവിരുദ്ധമായി പുനര്വില്പന നടത്തിയതിനാണു ക്രിസ്ത്യാനികളെ ശിക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിയമവിരുദ്ധ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് ഹോപോര്ട്ട് ഹുയിവിന് ജില്ലാ കോടതി 9 പേരെയും ശിക്ഷിച്ചു.
വാങ്ഹോങ്ലാന്, വാങ്ജിയിലെ, ലിയു മിന്ന, യാങ് ഷിജന്‍, ജി ഹെയിംഗ്, ജി ഗുവോ ലോംഗ്, യാങ്വാങ്, ലിയു വെയ്, ലി ചുവേ #ന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. 2021 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബൈബിളുകള്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതും അച്ചടിച്ചതും നാന്‍ജിംഗിലാണ് എങ്കിലും അവരുടെ വീട്ടിലെ ചര്‍ച്ചിലൂടെ അനധികൃത വിതരണം നടത്തിയെന്ന് ആരോപിച്ച് അധികാരികള്‍ ഗ്രൂപ്പിനെതിരെ കേസെടുക്കുകയായിരുന്നു.

