തവിടരിയുടെ ആരോഗ്യ ഗുണങ്ങള്‍
തവിട് അരി ചോറ് ഇഷ്ടപ്പെടുന്നവരാണ് അധികവും. ഇതിന്റെ ആരോഗ്യ ഗുമങ്ങള്‍ അറിയാവുന്നതുകൊണ്ടാണിത്.
ധാരാളം നാരുകളും ജീവകങ്ങളും ധാതുക്കളും എസ്സന്‍ഷ്യല്‍ ഫാറ്റി ആസിഡുകളും തവിടരിയില്‍ ധാരാളമായുണ്ട്. വൈറ്റമിന്‍ ബി, ബി3, ബി6, വൈറ്റമിന്‍ ഇ തുടങ്ങിയ ജീവകങ്ങളും മഗ്നീഷ്യം, ഫോസ്ഫറസ്, കാല്‍സ്യം, അയണ്‍, സിങ്ക്, സോഡിയം, പൊട്ടാസ്യം, കോപ്പര്‍, സെലനിയം, മാംഗനീസ് തുടങ്ങിയ ജീവകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ആന്റി ഓക്സിഡന്റ്, ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി കൊളസ്ട്രോള്‍ ഗുണങ്ങളുള്ള തവിടരി രക്തസമ്മര്‍ദ്ദം നോര്മ്മലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ മെറ്റബോളിസം ക്രമപ്പെടുത്താനും സഹായിക്കുന്നു.
കൂടാതെ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാനും, ദഹനം മെച്ചപ്പെടുത്താനും, ശരീര ഭാരം കുറയ്ക്കാനും കഴിവുണ്ട്. മാത്രമല്ല തവിടരികൊണ്ടുള്ള ചോറ് രുചികരവുമാണ്.

