ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ് എത്ര മാസം കൂടുമ്പോള്‍ മാറ്റണം

ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ് എത്ര മാസം കൂടുമ്പോള്‍ മാറ്റണം

Health

ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ് എത്ര മാസം കൂടുമ്പോള്‍ മാറ്റണം

ദന്ത സംരക്ഷണത്തിനായി ടൂത്ത് ബ്രഷുകള്‍ ഉപയോഗിക്കാത്തവര്‍ ഒരു പക്ഷേ ആരുമില്ലായിരിക്കും. അത്രയ്ക്ക് ജനഹൃദയങ്ങളില്‍ അത്യാവശ്യമായ ഒരു ഉപഭോഗവസ്തുവാണ് ടൂത്ത് ബ്രഷ്.

എന്നാല്‍ ടൂത്ത് ബ്രഷ് ഉപയോഗിക്കുക മാത്രമല്ല, എത്രനാള്‍ കൂടുമ്പോള്‍ മാറ്റണമെന്നും ഉള്ളത് ഒരു പ്രധാന കാര്യമാണ്. ടൂത്ത് ബ്രഷുകള്‍ നിശ്ചിത ഇടവേളകളില്‍ മാറ്റിയില്ലെങ്കില്‍ അതില്‍ ബാക്ടീരിയകള്‍ വളരാന്‍ ഇടയാകും.

മാത്രമല്ല കാലപ്പഴക്കം ചെല്ലുന്തോറും ടൂത്ത് ബ്രഷിലെ ബ്രിസലുകള്‍ (നാരുകള്‍) അകന്നു പോകുകയോ പൊഴിഞ്ഞു പോകുകയോ ചെയ്യുന്നു.

ഇത് പല്ലുകളില്‍നിന്ന് ഭക്ഷണാവശിഷ്ടങ്ങളും അഴുക്കുകളും ശരിയായി നീക്കം ചെയ്യാനുള്ള ടൂത്ത് ബ്രഷശിന്റെ ശേഷിയെ ബാധിക്കുന്നു.

കൂടാതെ മറ്റ് ദന്ത സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. അതിനാല്‍ 3-4 മാസം കൂടുമ്പോള്‍ ടൂത്ത് ബ്രഷ് മാറ്റണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന ഉപദേശം.

ബ്രഷിന്റെ നാരുകള്‍ കേടുവന്നാലോ അവ പൊഴിഞ്ഞാലോ ബ്രഷ് മാറ്റാന്‍ സമയമായി എന്നു നമ്മെ ഓര്‍പ്പിക്കുന്നു.