പാറ്റപ്പാല്‍: പശുവിന്‍ പാലിനേക്കാള്‍ മൂന്നിരട്ടി പോഷക ഗുണമെന്ന് ഗവേഷകര്‍

പാറ്റപ്പാല്‍: പശുവിന്‍ പാലിനേക്കാള്‍ മൂന്നിരട്ടി പോഷക ഗുണമെന്ന് ഗവേഷകര്‍

Health

പാറ്റപ്പാല്‍: പശുവിന്‍ പാലിനേക്കാള്‍ മൂന്നിരട്ടി പോഷക ഗുണമെന്ന് ഗവേഷകര്‍

ഭൂമിയിലെ ഏറ്റവും പോഷക സമൃദ്ധമായ പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് പാറ്റപ്പാല്‍ എന്നു ഗവേഷകര്‍. കോശ വളര്‍ച്ചയ്ക്കും ശരീര പുഷ്ടിക്കും സഹായിക്കുന്ന പ്രോട്ടീനുകള്‍, അമിനോ ആസിഡുകള്‍, ഷുഗര്‍ എന്നിവയാല്‍ സമൃദ്ധമാണ് പാറ്റപ്പാല്‍ എന്നും പശുവിന്‍ പാലിനേക്കാള്‍ മൂന്നിരട്ടി പോഷക സമൃദ്ധമാണെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഡിപ്ളോപ്റ്റെറ പങ്ക്ടാറ്റ വിഭാഗത്തില്‍പ്പെട്ട പെസഫിക് പെണ്‍ പാറ്റകള്‍ കുഞ്ഞുങ്ങളെ പോറ്റാന്‍ ഉദ്പ്പാദിപ്പിക്കുന്ന പാല്‍ പോലെയുള്ള ദ്രാവകത്തെ വിശകലനം ചെയ്തുകൊണ്ടുള്ള പഠനത്തിലാണ് ഈ കണ്ടെത്തല്‍. പാറ്റയെ കൊല്ലാതെതന്നെ അതിന്റെ വയറ്റില്‍നിന്നും ഈ ദ്രാവകം ശേഖരിക്കാനാകും.

54 ദിവസം പ്രായമായ പാറ്റകളെ വേണം ഇതിനായി തിരഞ്ഞെടുക്കാനെന്ന് ജേണല്‍ ഓഫ് ദി ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ക്രിസ്റ്റലോഗ്രാഫിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാ സൂപ്പര്‍ ഫുഡ്ഡുകളെയും പോലെ പരമ്പരാഗത ആരോഗ്യ ശീലങ്ങള്‍ക്കു പകരമായി പാറ്റാപ്പാല്‍ ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ പാറ്റയുടെ പാല്‍ ഇതുവരെ മനുഷ്യ ഉപയോഗത്തിനു ലഭ്യമായിട്ടില്ല.

ഇതിന്റെ ഉദ്പ്പാദനം തന്നെയാണ് ഏറ്റവും വലിയ പ്രശ്നം. ഭാവിയിലെ പ്രധാനപ്പെട്ട പോഷക സമൃദ്ധമായ ഭക്ഷ്യവിഭവമായി പാറ്റപ്പാല്‍ മാറുമെന്നാണ് ഗവേഷകരുടെ പ്രത്യാശ. ഇതു സംബന്ധിച്ചു കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.