അടുത്ത അഞ്ചു വര്‍ഷം ഇതുവരെ കണ്ടിട്ടില്ലാത്ത ചൂട്: യു.എന്‍ . മുന്നറിയിപ്പ്
അന്തരീക്ഷ താപനില ഇതിലും കൂടുമെന്നു ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. വരാനിരിക്കുന്ന അഞ്ചു വര്‍ഷം ഇതുവരെ കണ്ടിട്ടില്ലാത്തതില്‍വച്ച് ഏറ്റവും ചൂടേറിയ കാലാവസ്ഥയായിരിക്കുമെന്നു ഐക്രാഷ്ട്ര സഭയുടെ മുന്നറിയിപ്പ്.
ഹരിതഗൃഹ വാതകങ്ങളും എല്‍ നിനോ പ്രതിഭാസവും താപനില വര്‍ദ്ധനവിന് ആക്കം കൂട്ടും.
വരുന്ന അഞ്ച് വര്‍ഷം പൂര്‍ണമായോ ഏതെങ്കിലും ഒരു വര്‍ഷം മുഴുവനോ കനത്ത ചൂട് അനുഭവപ്പെടാനുള്ള സാധ്യത 98 ശതമാനമാണെന്നും ലോക കാലാവസ്ഥാ സംഘടനയുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
പാരീസ് ഉടമ്പടി പ്രകാരം 1.5 ഡിഗ്രി സെല്‍ഷ്യസ് ആണ് ആഗോള താപനില പരിധിയായി നിശ്ചയിച്ചിരിക്കുന്നത്.
2027 വരെയുള്ള കാലയളവില്‍ ലോകത്ത് ആദ്യമായി താപനില പരിധി ലംഘിക്കപ്പെടാനുള്ള സാധ്യതയുണ്ട്.
അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് കടക്കാന്‍ 20 ശതമാനത്തില്‍ താഴെ സാധ്യതയുണ്ടെന്നായിരുന്നു ആദ്യ മുന്നറിയിപ്പ്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 50 ശതമാനമായും ഇപ്പോള്‍ 66 ശതമാനവുമായാണ് ഉയര്‍ന്നിരിക്കുന്നത്.
വരും നാളുകളില്‍ ഇതിലും കൂടാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

