ഇസ്ലാം മതം വിട്ട് ക്രിസ്തുവിനെ സ്വീകരിച്ച യുവാവിനെ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചു

Breaking News Global

ഇസ്ലാം മതം വിട്ട് ക്രിസ്തുവിനെ സ്വീകരിച്ച യുവാവിനെ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചു
കമ്പാല: കിഴക്കന്‍ ഉഗാണ്ടയില്‍ ഇസ്ലാം മതം വിട്ട് രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ സ്വന്തം രക്ഷകനും ദൈവവുമായി അംഗീകരിച്ച് ദൈവസഭയില്‍ അംഗമായ യുവാവിനെ സ്വന്തം പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തുവാന്‍ ശ്രമം നടത്തി.

 

കിഴക്കന്‍ ഉഗാണ്ടയില്‍ കമ്പാലയില്‍ നിന്നും 50 മൈല്‍ അകലെ ജിന്‍ജ ജില്ലയിലെ കറ്റേണ്ടി ഗ്രാമത്തിലെ താമസക്കാരനായ മുഹമ്മദ് നസീറയെയാണ് പിതാവ് അബ്ദു നസീറയും, ബന്ധുക്കളും കൊല്ലാന്‍ ശ്രമം നടത്തിയത്. മുഹമ്മദ് ഹൈസ്കൂള്‍ ഗ്രാജ്വേറ്റാണ്. ക്രൈസ്തവ മിഷന്‍ പ്രവര്‍ത്തകരുടെ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഫലമായി അദ്ദേഹം രക്ഷിക്കപ്പെടുവാനിടയായി.

 

മുഹമ്മദ് തന്റെ മാതാപിതാക്കളുടെ 6 മക്കളില്‍ ഒരുവനാണ്. സ്വത്തു വീതം വെച്ച വകയില്‍ മാതാപിതാക്കള്‍ മുഹമ്മദിന് ഒരു വീടും പണിതു നല്‍കിയിരുന്നു. ഈ വീട്ടിലായിരുന്നു മുഹമ്മദ് താമസിച്ചിരുന്നത്. മുഹമ്മദ് ക്രിസ്ത്യാനിയായ വിവരം അറിഞ്ഞ പിതാവ് അബ്ദുവും ബന്ധുക്കളും മുഹമ്മദിനോട് ഈ വിവരം അന്വേഷിക്കുകയുണ്ടായി.

 

സത്യമാണെങ്കില്‍ ക്രിസ്തുമാര്‍ഗ്ഗം ഉപേക്ഷിച്ച് മടങ്ങി വരണമെന്ന് പിതാവും അങ്കിളും ആവശ്യപ്പെട്ടു. ഇതു നിരാകരിച്ച മുഹമ്മദിനെ വടിയും മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം രക്തം വാര്‍ന്ന നിലയില്‍ മുഹമ്മദ് ഓടി രക്ഷപെട്ടു. പിന്നീട് 13 മൈല്‍ അകലെയുള്ള ക്രിസ്ത്യന്‍ സുഹൃത്തിന്റെ വീട്ടിലെത്തിയ മുഹമ്മദ് സഭയിലം പാസ്റ്ററുടെ സഹായത്തോടെ ആശുപത്രിയില്‍ ചികിത്സ തേടി.

 

മുഹമ്മദ് എവിടെയാണെന്ന് വീട്ടുകാര്‍ക്ക് ഇപ്പോഴും അറിയില്ല. അവര്‍ മുഹമ്മദിന് നിര്‍മ്മിച്ചു നല്‍കിയ വീട് കത്തിച്ചു കളഞ്ഞു. മുഹമ്മദിന്റെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് ആശങ്കയുണ്ട്. അത് നശിപ്പിക്കപ്പെട്ടോ എന്നറിയില്ല. തുടര്‍ പഠനം ആഗ്രഹിക്കുന്ന ഈ യുവാവിനുവേണ്ടി പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.