നൈജീരിയ: ഒരു മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 500 ക്രൈസ്തവര്‍

Breaking News Global Top News

നൈജീരിയ: ഒരു മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 500 ക്രൈസ്തവര്‍
ബെന്യു: ക്രൈസ്തവ വിരുദ്ധ കൊലപാതകങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ നൈജീരിയായില്‍ ഒരു മാസത്തിനിടയില്‍ ഇസ്ലാമിക മതമൗലിക വാദികളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 500 ക്രൈസ്തവര്‍ ‍.

 

ഫെബ്രുവരി മാസത്തില്‍ നൈജീരിയായിലെ ബെന്യു സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി കന്നുകാലികളെ മേയ്ക്കുന്ന ഗോത്രവിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങളുടെ ക്രൂരമായ ആക്രമണങ്ങള്‍ക്കും, കൂട്ടക്കൊലപാതകങ്ങള്‍ക്കും തദ്ദേശവാസികളായ പാവപ്പെട്ട കര്‍ഷക വിശ്വാസികളാണ് ഇരയായിത്തീര്‍ന്നത്.

 

ഫെബ്രുവരി 22-ന് ആരംഭിച്ച കൂട്ടക്കൊലപാതകങ്ങളില്‍ ഒബിഗാജി, എഗ്ബ, എയ്ല, അഡഗ്ബോ, ഒകോകോലോ, അക്വു, ഉഗ്ബോജു, ഒഡുഗ്ബേഹോ, ഒഡീജോ എന്നീ പ്രദേശങ്ങളില്‍ മാത്രം 300 പേരോളം കൊല്ലപ്പെട്ടു. തുടര്‍ന്നു ഫെബ്രുവരി 29-നു വിവിധ സ്ഥലങ്ങളിലായി നടന്ന കൂട്ടക്കൊലയില്‍ ബാക്കിയുള്ളവരും കൊല്ലപ്പെട്ടു.

 

രാത്രികളില്‍ വീടുകളില്‍ക്കയറി വെടിവെച്ചും, വെട്ടിയും, കുത്തിയുമാണ് നിരപരാധികളായ ക്രൈസ്തവരെ കൊന്നൊടുക്കുന്നതെന്ന് ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഇമ്മാനുവേല്‍ ഒഗീബി പറഞ്ഞു. ഏകദേശം പതിനായിരത്തോളം പശുക്കളേയും കൊന്നു. അക്രമികളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.

 

നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ഉണ്ടായി. സംഭവത്തെത്തുടര്‍ന്ന് 7000ത്തോളം ക്രൈസ്തവര്‍ വീടുകളില്‍നിന്ന് പാലായനം ചെയ്യുകയുണ്ടായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.