നൈജീരിയായില്‍ പാസ്റ്ററെ കൊലപ്പെടുത്തി; കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയി

നൈജീരിയായില്‍ പാസ്റ്ററെ കൊലപ്പെടുത്തി; കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയി

Africa Asia Breaking News

നൈജീരിയായില്‍ പാസ്റ്ററെ കൊലപ്പെടുത്തി; കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയി
സാംഫാര: നൈജീരിയായില്‍ പ്രാദേശിക സഭയുടെ പാസ്റ്ററെയും കുടുംബാംഗങ്ങളെയും തട്ടിക്കൊണ്ടുപോയി.

രണ്ടു ദിവസത്തിനുശേഷം പാസ്റ്ററുടെ ജഡം കണ്ടെത്തി. വടക്കന്‍ നൈജീരിയായിലെ സാംഫാര സംസ്ഥാനത്ത് ഗുസാവുവില്‍ പാസ്റ്റര്‍ ആന്റണി ജാട്ടാവുവാണ് കൊല്ലപ്പെട്ടത്.

ഫെബ്രുവരി 7-ന് പാസ്റ്റര്‍ ആന്റണിയും ഭാര്യയും 3 കുട്ടികളും ബന്ധുക്കളായ രണ്ടു സ്ത്രീകളും കൂടി കാറില്‍ പുതിയ പ്രവര്‍ത്തനമേഖലയായ കാഠ്സിഹ സംസ്ഥാനത്തെ സോക്കോട്ടോയിലേക്കു പോകുന്ന വേളയിലാണ് അക്രമികളായ ചിലര്‍ വാഹനം തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോയത്. മോചന ദ്രവ്യത്തിനായിട്ടാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.

ഫെബ്രുവരി 9-ന് പാസ്റ്ററുടെ ജഡം വഴിയരികില്‍ കണ്ടെടുക്കുകയായിരുന്നു. ഭാര്യയെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമല്ല.

2006 സെപ്റ്റംബറിലും പാസ്റ്റര്‍ ആന്റണി തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ട്. അന്ന് കര്‍ത്താവ് വിടുവിക്കുകയുണ്ടായി. പോലീസ് അന്വേഷണം ആരംഭിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.