യോര്‍ദ്ദാനില്‍ ക്രൈസ്തവര്‍ നാടുവിടുന്നു; പുതുതായി ക്രിസ്തുവിങ്കലേക്കു വരുന്നവര്‍ കൂടുന്നു

യോര്‍ദ്ദാനില്‍ ക്രൈസ്തവര്‍ നാടുവിടുന്നു; പുതുതായി ക്രിസ്തുവിങ്കലേക്കു വരുന്നവര്‍ കൂടുന്നു

Breaking News Middle East

യോര്‍ദ്ദാനില്‍ ക്രൈസ്തവര്‍ നാടുവിടുന്നു; പുതുതായി ക്രിസ്തുവിങ്കലേക്കു വരുന്നവര്‍ കൂടുന്നു
അമ്മാന്‍ ‍: മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളിലൊന്നായ യോര്‍ദ്ദാനില്‍ പാരമ്പര്യ ക്രൈസ്തവര്‍ അന്യ നാടുകളിലേക്കു പാലായനം ചെയ്യുമ്പോള്‍ പുതിയതായി ക്രിസ്തുവിങ്കലേക്കു കടന്നു വരുന്ന ആത്മാക്കളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്.

യോര്‍ദ്ദാനിലെ പാരമ്പര്യ ക്രൈസ്തവര്‍ ഓര്‍ത്തഡോക്സ്, കാത്തലിക്, പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരാണ്.
യോര്‍ദ്ദാനിലെ മൊത്തം ജനസംഖ്യയില്‍ 95 ശതമാനം പേരും മുസ്ളീങ്ങളാണ്. 4 ശതമാനം ക്രൈസ്തവരാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും സ്വകാര്യ ഏജന്‍സികളുടെ സ്ഥിതിവിരകണക്കു പ്രകാരം 3 ശതമാനം മാത്രമാണ് ക്രൈസ്തവര്‍ ‍.

കാരണം സാമ്പത്തിക പ്രതിസന്ധിയും, പ്രശ്നങ്ങളും മതവൈരവും ഒക്കെയുള്ള കാരണങ്ങള്‍ പറഞ്ഞ് വിവിധ രാഷ്ട്രങ്ങളിലേക്കു കുടിയേറിയിരിക്കുകയാണ് പാരമ്പര്യ ക്രൈസ്തവരില്‍ നല്ലൊരു ശതമാനം പേരും.

എന്നാല്‍ അടുത്ത കാലത്തായി പെന്തക്കോസ്തു സഭകള്‍ ‍, അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ച്, ക്രിസ്ത്യന്‍ മിഷമറീസ് അലയന്‍സ്, ബാപ്റ്റിസ്റ്റ് ചര്‍ച്ച് മുതലായ സഭകളുടെയും സ്വതന്ത്ര മിഷന്‍ ‍-സുവിശേഷ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ശക്തമായ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഫലമായി ധാരാളം മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്കു കടന്നു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

പല കൂട്ടായ്മകള്‍ക്കും പൊതു ആരാധനാലയങ്ങളോ, സ്ഥാപനങ്ങളോ ഇല്ലാത്തത് കാരണം ആരും ശ്രദ്ധിക്കുന്നില്ല എന്നതാണ് വസ്തുത. മുസ്ളീം ഭൂരിപക്ഷ രാഷ്ട്രമാണ് യോര്‍ദ്ദാനെങ്കിലും ഇവിടെ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ഇഷ്ട മതത്തില്‍ ചേരുവാന്‍ സ്വാതന്ത്ര്യമുണ്ട്.

ഇസ്ളാം മതത്തില്‍നിന്നും ക്രിസ്തു മതത്തിലേക്കു കടന്നു വരുവാനും ഭരണ ഘടന അനുവദിക്കുന്നുണ്ടെങ്കിലും ചില യാഥാസ്ഥിക മതമൌലിക വാദികളുടെ ശക്തമായ എതിര്‍പ്പുകള്‍ ഉള്ളതാണ് പ്രശ്നം. വിശുദ്ധ നാടിന്റെ ഒരു ഭാഗമായി യോര്‍ദ്ദാനെ കാണുന്ന ലോകരാഷ്ട്രങ്ങള്‍ യോര്‍ദ്ദാനിലെ വിവിധ സ്ഥലങ്ങള്‍ ടൂറിസ്റ്റു കേന്ദ്രങ്ങളായി തുറന്നു കൊടുത്തിട്ടുണ്ട്.