അമേരിക്ക വിശ്വാസികളുടെ രാഷ്ട്രം: ഡൊണാള്‍ഡ് ട്രംപ്

Breaking News USA

അമേരിക്ക വിശ്വാസികളുടെ രാഷ്ട്രം: ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍ സിറ്റി: അമേരിക്ക ദൈവവിശ്വാസികളുടെ രാഷ്ട്രമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓഗസ്റ്റ് 27-ന് തിങ്കളാഴ്ച വൈകിട്ട് വൈറ്റ് ഹൌസില്‍ ക്ഷണിക്കപ്പെട്ട് സുവിശേഷ വിഹിത സഭകളുടെ നേതാക്കള്‍ക്കും പാസ്റ്റര്‍മാര്‍ക്കും ഒരുക്കിയ അത്താഴ വിരുന്നിലാണ് ട്രംപിന്റെ പ്രതികരണം ഉണ്ടായത്. രാജ്യത്തിന്റെ വിവിധയിടങ്ങളിലുള്ള ദൈവവിശ്വാസികള്‍ രാജ്യത്തിനഭിമാനമാണ്. വിശ്വാസികളുടെ രാഷ്ട്രമാണ് അമേരിക്ക.

ക്രൈസ്തവ നേതാക്കളെ ട്രംപ് പ്രത്യേകം ആദരിക്കുകയുണ്ടായി. ലോകപ്രശസ്ത സുവിശഷകനായിരുന്ന അന്തരിച്ച ഡോ. ബില്ലിഗ്രഹാമിന്റെ പുത്രനും ഗുഡ് സമാരിട്ടന്‍ പഴ്സ് പ്രസിഡന്റ് പാസ്റ്ററുമായ ഫ്രാങ്ക്ളിന്‍ ഗ്രഹം, പാസ്റ്റര്‍മാരായ പൌള വൈറ്റ്, ജെയിംസ് ഡോപ്സണ്‍ ‍, ഗ്രഗ് ലൌറി ഉള്‍പ്പെടെയുള്ള നൂറോളം പ്രമുഖര്‍ അത്താഴ വിരുന്നില്‍ പങ്കെടുത്തിരുന്നു.

വിരുന്നിന്റെ ഉദ്ദേശ്യം ട്രംപ് പ്രത്യേകം എടുത്തു പറഞ്ഞു. “അമേരിക്കയുടെ വിശ്വാസവും, സ്വാതന്ത്ര്യവും ബഹുമാനിക്കപ്പെടുന്നു” ഡിന്നറിനോടനുബന്ധിച്ചു ആദ്യം 40 മിനിറ്റോളം പാസ്റ്റര്‍മാരുമായി സംവാദം നടത്തി.

പ്രസിഡന്റിനെ കൂടാതെ വൈറ്റ് ഹൌസില്‍നിന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ബന്‍ കാര്‍സണ്‍ ‍, ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വ്വീസ് വകുപ്പ് മേധാവി അലക്സ് അഡന്‍, ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് എന്നിവരും പങ്കെടുത്തു.