ജയിലില്‍ കഴിയുന്ന ചൈനീസ് പാസ്റ്റര്‍മാര്‍ക്ക് ബൈബിളുകള്‍ നിഷേധിക്കപ്പെട്ടു

ജയിലില്‍ കഴിയുന്ന ചൈനീസ് പാസ്റ്റര്‍മാര്‍ക്ക് ബൈബിളുകള്‍ നിഷേധിക്കപ്പെട്ടു

Asia Breaking News

ജയിലില്‍ കഴിയുന്ന ചൈനീസ് പാസ്റ്റര്‍മാര്‍ക്ക് ബൈബിളുകള്‍ നിഷേധിക്കപ്പെട്ടു

സുവിശേഷ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ചൈനയില്‍ ജയിലില്‍ കഴിയുന്ന മൂന്ന് ശുശ്രൂഷകര്‍ക്ക് ബൈബിളുകള്‍ നിഷേധിച്ച് അധികാരികള്‍.

മൈഷോങ് റിഫോംഡ് ചര്‍ച്ചിലെ മൂന്ന് നേതാക്കളായ പാസ്റ്റര്‍ ഷാങ് സെന്‍, പാസ്റ്റര്‍ ചാങ് ഷുന്‍, മൂപ്പന്‍ മാ താവോ എന്നിവര്‍ക്കാണ് നിയമപരമായി ബന്ധുക്കളില്‍നിന്നും ലഭിക്കേണ്ടുന്ന വായിക്കാനുള്ള പുസ്തകങ്ങളുടെ അവകാശം നിഷേധിക്കപ്പെട്ടത്.

2025 ജൂണില്‍ ചര്‍ച്ച് റെയ്ഡ് ചെയ്തപ്പോള്‍ 3 പേരെയും അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ കള്‍ട്ട് പ്രചരിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു നടപടി.

സര്‍ക്കാര്‍ നിയന്ത്രിത ഔദ്യോഗിക സഭയായ ത്രീ-സെല്‍ഫ്-പാട്രിയോട്ടിക് മൂവ്മെന്റില്‍ ചേരാന്‍ വിസമ്മതിച്ചതാണെന്നും കാരണമുണ്ട്.

ഭയാനകമായ സാഹചര്യത്തില്‍ കഴിയുമ്പോഴും തങ്ങളുടെ ക്രിസ്തുവിലുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിക്കാനും ആശ്വാസം ലഭിക്കാനുമായി മൂന്നുപേരും ബൈബിളുകള്‍ അഭ്യര്‍ത്ഥിക്കുന്നത് തുടരുന്നുണ്ട്.

ഇവരുടെ ഭാര്യമാരില്‍ ഒരാള്‍ ജയിലിനെതിരെ പരാതിനല്‍കി. പരാതി നല്‍കിയതിനുശേഷം മൂന്നു പേരുടെയും ഭാര്യമാരും കുടുംബാംഗങ്ങളും കൂടുതല്‍ ഭീഷണികള്‍ നേരിടുകയാണ്.

ദൈവമക്കള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.