എല്ലിനെ തകര്‍ക്കുന്ന ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കുക
ശരീരത്തിന്റെ എല്ലിന്റെ ആരോഗ്യത്തിനു ദോഷകരമാകുന്ന ചില ഭക്ഷണശീലങ്ങളുണ്ട്. അവ ഏതാണെന്ന് തിരിച്ചറിഞ്ഞ് അവ ഒഴിവാക്കുകയോ അവ മിതമായ അളവില്‍ ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
മദ്യപാനം ശരീരത്തിനു ദോഷം വരുത്തുന്നതാണെന്നതില്‍ രണ്ടു പക്ഷമില്ല. മദ്യപിക്കുന്നവരില്‍ എല്ലിന്റെ ആരോഗ്യം വളരെ കുറവായിരിക്കും.
അതുകൊണ്ട് മദ്യപാനം ഒഴിവാക്കുന്നതാണ് നല്ലത്. ഉപ്പ് ഇല്ലാതെ ഭക്ഷണം കവിക്കാന്‍ സാദ്ധ്യമല്ല.
ഉപ്പിന്റെ അളവ് കൂടിയാലും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും. ഉപ്പിന്റെ അളവ് കൂടിയാല്‍ എല്ലിന്റെ ആരോഗ്യത്തിനു ദോഷം സൃഷ്ടിക്കും. അതിനാല്‍ ഉപ്പ് പരമാവധി കുറയ്ക്കുക.
കാപ്പിയും ചായയും പലര്‍ക്കും ഒഴിവാക്കാനാവാത്ത ശീലമാണ്. കാപ്പിയിലും ചായയിലും അടങ്ങിയിട്ടുള്ള കഫീന്‍ പലപ്പോഴും എല്ല് തോയ്മാനത്തിനടയാക്കുന്നു. അതുകൊണ്ട് അത്യാവശ്യമായും നിയന്ത്രണങ്ങള്‍ വരുത്തുക.
ഇരുണ്ട നിറത്തിലുള്ള പച്ചക്കറികളും ഒഴിവാക്കുക. ഇതിലുള്ള ആല്‍ക്കലോയ്ഡ്സ് പലപ്പോഴും എല്ല് തേയ്മാനം, സന്ധിവാതം പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
ചീര വിവിധ ആരോഗ്യ ഗുണങ്ങളുള്ള ഒരു സസ്യമാണെങ്കിലും ചീരയിലുള്ള ഓക്സലേറ്റ് എല്ലിനു ദോഷം വരുത്തുന്നു.
റെഡ് മീറ്റ് പതിവായി കഴിച്ചാല്‍ എല്ലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് 2017-ല്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

