മൈക്രോപ്ളാസ്റ്റിക്കുകള്‍ അന്തരീക്ഷത്തിലെ ചൂട് കൂട്ടുന്നതായി കണ്ടെത്തല്‍

മൈക്രോപ്ളാസ്റ്റിക്കുകള്‍ അന്തരീക്ഷത്തിലെ ചൂട് കൂട്ടുന്നതായി കണ്ടെത്തല്‍

Breaking News Health USA

മൈക്രോപ്ളാസ്റ്റിക്കുകള്‍ അന്തരീക്ഷത്തിലെ ചൂട് കൂട്ടുന്നതായി കണ്ടെത്തല്‍

വാഷിംഗ്ടണ്‍: വര്‍ദ്ധിച്ചു വരുന്ന കാലാവസ്ഥാ മാറ്റത്തിനു പിന്നില്‍ മൈക്രോ പ്ളാസ്റ്റിക്കുകള്‍ക്കും പ്രധാന പങ്കുണ്ടെന്ന് ഗവേഷകര്‍.

അന്തരീക്ഷത്തിലെ മൈക്രോപ്ളാസ്റ്റിക്കുകള്‍ ചൂടു കൂടാന്‍ കാരണമാകുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

കാറ്റടിക്കുമ്പോള്‍ അന്തരീക്ഷത്തിലാകെ വ്യാപിക്കുന്ന ചെറിയ പ്ളാസ്റ്റിക് കണികകള്‍ സൂര്യപ്രകാശം ആഗീരണം ചെയ്യുന്നതിനാലാണ് ഇത്.

ഇത് ചൂട് പിടിച്ചു നിര്‍ത്തുകയും താപനില വര്‍ദ്ധിക്കുന്നതിനു കാരണമാകുകയും ചെയ്യുന്നുണ്ടെന്നും ചൈനയിലെയും യു.എസിലെയും ശാസ്ത്രജ്ഞന്മാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായി നേച്ചര്‍ ക്ളൈമറ്റ് ചേഞ്ച് ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്ളാസ്റ്റിക് പ്രശ്നം നമ്മുടെ സമുദ്രങ്ങളില്‍ മാത്രമല്ല അദൃശ്യമായി കിടക്കുന്ന അന്തരീക്ഷ വായുവിലുമുണ്ടെന്നു ഗവേഷണ പ്രബന്ധത്തിന്റെ സഹ രചയിതായും ഷാങ്ഹായിലെ ഫുഡാന്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞനുമായ ഹോങ്ഡോഫു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.