കടുകു മണിയോളം വലിപ്പം; പറക്കും മൈക്രോചിപ്പ് വികസിപ്പിച്ച് ഗവേഷകര്‍
വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യ നിര്‍മ്മിതമായ പറക്കാന്‍ കഴിയുന്ന ചെറിയ വസ്തു നിര്‍മ്മിച്ച് ഗവേഷകര്‍.
മൈക്രോ ഫ്ളൈയര്‍ എന്നറിയപ്പെടുന്ന ഒരു പറക്കും മൈക്രോ ചിപ്പാണ് സവിശേഷ വസ്തു.
ഒരു കടുകുമണിയോളം മാത്രം വലിപ്പമുള്ള ഈ മൈക്രോ ചിപ്പ് വികസിപ്പിച്ചത് അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ്. ഒരു സാധാരണ ഉറുമ്പിനേക്കാള്‍ ചെറുത്.
മോട്ടറോ എഞ്ചിനോ ഒന്നും ഇല്ലെങ്കിലും ഹെലികോപ്റ്ററുകളിലേതുപോലുള്ള സവിശേഷമായ പ്രൊപ്പല്ലര്‍ ആണ് ഈ മൈക്രോ ചിപ്പിനെ പറക്കാന്‍ സഹായിക്കുന്നത്.
ഹെലികോപ്റ്റര്‍ വായുവില്‍ സഞ്ചരിക്കുന്നത് എങ്ങനെയാണോ അങ്ങനെയാണ് ഈ മൈക്രോ ചിപ്പിന്റെയും സഞ്ചാരം.
വായു മലിനീകരണവും വായുവിലൂടെ പകരുന്ന രോഗങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കാന്‍ ഈ ഇത്തിരി കുഞ്ഞന്‍ മൈക്രോചിപ്പിനു സാധിക്കും.
തീരെ ചെറിയ സെന്‍സറുകള്‍, പവര്‍സപ്ളൈകള്‍, വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ആന്റിന, മെമ്മറി ഡേറ്റ എന്നിവയാണ് മൈക്രോ ചിപ്പിനുള്ളിലുള്ളത്.

