തലയോട്ടി പരസ്പരം ഒട്ടിച്ചേര്‍ന്ന സയാമിസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തി

തലയോട്ടി പരസ്പരം ഒട്ടിച്ചേര്‍ന്ന സയാമിസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തി

Health

തലയോട്ടി പരസ്പരം ഒട്ടിച്ചേര്‍ന്ന സയാമിസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തി

സയാമിസ് ഇരട്ടകളായി ജനിച്ച പെണ്‍കുഞ്ഞുങ്ങളെ 25 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രീയയ്ക്കൊടുവില്‍ വിജയകരമായി വേര്‍പെടുത്തി.

എത്യോപ്യയില്‍നിന്നുള്ള രണ്ടു വയസുകാരായ ഹിയാബ്, വുഹ്ബാതൊ എന്നീ പെണ്‍കുഞ്ഞുങ്ങളെയാണ് അമേരിക്കയിലെ മിസോറിയിലുള്ള എസ്.എസ്.എം ഹെല്‍ത്ത് കാര്‍ഡിനല്‍ ഗ്ളെന്നാന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വിജയകരമായി വേര്‍പെടുത്തിയത്.

താനിയോപാഗസ് വിഭാഗത്തില്‍പ്പെടുന്ന അതായത് തലയോട്ടി പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു ഇരുവരും ജനിച്ചത്.

മാസങ്ങള്‍ നീണ്ട ആറ് ശസ്ത്രക്രീയകളുടെ പരമ്പരകള്‍ക്കൊടുവില്‍ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു 25 മണിക്കൂര്‍ നീണ്ട അവസാനത്തെയും നിര്‍ണ്ണായകവുമായി ശസ്ത്രക്രീയ നടന്നത്.

കുട്ടികളുടെ ആരോഗ്യ നില പൂര്‍ണ്ണമായും തൃപ്തികരമാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ആശുപത്രി അധികാരികള്‍ ഈ സന്തോഷവാര്‍ത്ത ലോകത്തെ അറിയിച്ചത്.

അവസാന ശസ്ത്രക്രീയയില്‍ ന്യൂറോളജിക്കല്‍ പ്ളാസ്റ്റിക് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗങ്ങളിലെ പ്രമുഖരായ വിദഗ്ദ്ധര്‍ പങ്കുചേര്‍ന്നതായി ചീഫ് പീഡിയാട്രീഷന്‍ ഡോ. ആന്‍ഡ്രു വൈറ്റ് മാധ്യമങ്ങളോടു പറഞ്ഞു.

തലയോട്ടിക്കുള്ളില്‍ പരസ്പരം ബന്ധിക്കപ്പെട്ടിരുന്ന സങ്കീര്‍ണ്ണമായ സിരകളുടെ ശൃംഖലയെ വേര്‍പെടുത്തുക എന്നതാണ് ഡോക്ടര്‍മാര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഹെഡ് ന്യൂറോ സര്‍ജന്‍ ഡോ. ജെവാന്ന കെമ്പ് വ്യക്തമാക്കി.

കൂടാതെ പെണ്‍കുട്ടികളുടെ തലയോട്ടി സുരക്ഷിതമായി പുനര്‍ നിര്‍മ്മിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും പ്ളാസ്റ്റിക് സര്‍ജന്‍ ഡോ. കെവിന്‍ ചെന്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.