കാന്‍സര്‍ തടയും; എണ്ണ കാച്ചി ഉപയോഗിക്കാം, പൂവാംകുരുന്നില
നമ്മുടെ പറമ്പില്‍ സര്‍വ്വ സാധാരണയായി കണ്ടുവരുന്ന ഒരു ചെറു സസ്യമാണ് പൂവാം കുരുന്നു ചെടി. ഇതിന്റെ ഔഷധ ഗുണം മനസ്സിലാക്കി പണ്ടു മുതലേ അമ്മമാര്‍ എണ്ണ കാച്ചി ഉപയോഗിക്കാറുണ്ട്.
മൈഗ്രേന്‍ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഇതു മുഴുവനായി പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി ചതത്ത് ഇതിന്റെ നീരെടുത്ത് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേക്കാം, ഇത് തലവേദനയ്ക്കും കണ്ണിന്റെ കാഴ്ചയ്ക്കും തലനീരിറങ്ങുന്നതിനുമെല്ലാം നല്ലതാണ്.
ആന്റി ഓക്സിഡന്റ് ഗുണങ്ങളാല്‍ സമ്പന്നമാണ് പൂവാംകുരുന്നില. കാന്‍സര്‍ രോഗം തടയാനും നല്ലൊരു ഔഷധമാണ്.
ദശപുഷ്പങ്ങളില്‍ ഒന്നായ പൂവാംകുരുന്നില ശരീരത്തിന്റെ ചൂടു കുറയ്ക്കാനും സഹായിക്കും.
വെര്‍ണോനിയ നീനേറിയ എന്നാണ് പൂവാംകുരുന്നിലയുടെ ശാസ്ത്രീയ നാമം.

