യുദ്ധങ്ങള്‍ക്കു നടുവില്‍ ദൈവമക്കള്‍ പക്ഷം പിടിക്കരുത്: ജോര്‍ജ്ജ് ഹൌസ്നി
യുക്രൈനിനെതിരായ റഷ്യയുടെ യുദ്ധം, യിസ്രായേല്‍ ഹമാസ് യുദ്ധം, ഒടുവില്‍ യിസ്രായേല്‍ ഇറാന്‍ യുദ്ധം വരെ ലോകത്തെ പ്രതിസന്ധി സൃഷ്ടിക്കുന്നു. നാം ഓരോ കാരണങ്ങളാല്‍ സമകാലിക സംഭവങ്ങളെ വിശകലനം ചെയ്യാറുണ്ട്. അഭിപ്രായങ്ങള്‍ പറയാനും പക്ഷം പിടിക്കാനും നമ്മള്‍ ശ്രമിക്കാറുണ്ട്.
എന്നാല്‍ തന്റെ ജനം അങ്ങനെയാണോ പ്രതികരിക്കേണ്ടത് എന്നു യേശു ചോദിക്കുന്നു. ഓരോ രാജ്യത്തും യുദ്ധം പ്രതിസന്ധി സൃഷ്ടിക്കുന്നു. അവിടത്തെ സാധാരണ പൌരന്മാരെല്ലാം മനുഷ്യര്‍ തന്നെയാണ്.
നമ്മള്‍ ക്രിസ്ത്യാനികളെന്ന നിലയില്‍ കഷ്ടപ്പെടുന്ന എല്ലാ ജനതയോടും കരുണയും മനസ്സലിവും കാണിക്കണം. ലോകത്തോട് സുവിശേഷം പങ്കുവെയ്ക്കുന്ന, പ്രത്യേകിച്ച് മുസ്ളീം ലോകത്തോട്. ജോര്‍ജ്ജ് ഹൌസ്നി എന്ന അമരക്കാരന്‍ തന്റെ നിലപാട് വ്യക്തമാക്കുന്നു.
യുദ്ധത്തില്‍ മരിക്കുന്നത് റഷ്യക്കാരോ, യുക്രൈനികളോ, സുഡാനികളോ, മുസ്ളീങ്ങളോ, ഹിന്ദുക്കളോ, യഹൂദരോ ആകട്ടെ നമുക്ക് അവരോട് അനുകമ്പയുടെ ഹൃദയം ഉണ്ടായിരിക്കണം.
ഓരോ ക്രിസ്ത്യാനിയും വാര്‍ത്തകള്‍ കാണുമ്പോള്‍ പക്ഷം പിടിക്കാതെ എല്ലാവരെയും മനുഷ്യ ജീവനായി കണ്ടുകൊണ്ട് സുവിശേഷം പങ്കുവെയ്ക്കണം.
ഹൌസ്നി പറയുന്നു. നാം വംശങ്ങള്‍ തിരഞ്ഞെടുക്കാതെ ആത്മാക്കളെ തിരഞ്ഞെടുക്കണം. ശുശ്രൂഷയില്‍ എന്റെ ലക്ഷ്യം ഒരു പക്ഷം പിടിക്കലല്ല, മറിച്ച് ഇരുപക്ഷത്തെയും ശുശ്രൂഷിക്കുകയാണ്. യഹൂദര്‍ക്കും യേശുവിനെ വേണം, മുസ്ളീങ്ങള്‍ക്കും യേശുവിനെ വേണം, ലോകത്തിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും യേശുവിനെ വേണം.
ആ സമീപനമാണ് ഒരു ക്രിസ്ത്യാനിക്ക് ഉണ്ടായിരിക്കേണ്ടത്. ദൈവം മനുഷ്യനെ സ്നേഹിക്കുന്നുവെന്നും അവന്റെ പുത്രനായ യേശുവിനെ മനുഷ്യന്റെ പാപത്തിനു പ്രായശ്ചിത്തമായി സ്വീകരിക്കുവാന്‍ സജ്ജമാക്കുകയാണ് വേണ്ടത് ഹൌസ്നി പറയുന്നു.