പനിക്കൂര്‍ക്കയുടെ ഔഷധ ഗുണങ്ങള്‍.
തുളസിവര്‍ഗ്ഗത്തില്‍പ്പെട്ടതും സുഗന്ധിയുമായ പനിക്കൂര്‍ക്ക ഇന്ന് ഭൂരിപക്ഷം വീടുകളിലെയുംഒരു ഔഷധ സസ്യമാണ്.
പനിക്കൂര്‍ക്കയില പനി, ചുമ, ജലദോഷം, ഗ്രഹണി, ഉദരകൃമി, വയറുകടി എന്നിവ ശമിപ്പിക്കും. ദഹനശക്തിയും രുചിയും വര്‍ദ്ധിപ്പിക്കും.
മലബന്ധം മാറ്റും, മൂത്ര തടസ്സം, മൂത്രാശയക്കല്ല് എന്നിവയ്ക്കും പരിഹാരം. കരള്‍ രോഗവും വായു കോപവും ശമിപ്പിക്കും. കഫം, കോളറ, മലേറിയ എന്നിവയ്ക്കും പരിഹാരമാണ്.
അപസ്മാരവും ശമിപ്പിക്കാന്‍ ശേഷിയുണ്ട്. പനിക്കൂര്‍ക്കയില ചെറുതായി ചൂടാക്കി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് രണ്ടോ മൂന്നോ നേരം കഴിച്ചാല്‍ ചുമയും പനിയും ശമിക്കും.
പനിക്കൂര്‍ക്കയില ഗ്രാമ്പു, ജാതിക്ക ഇവ സമമെടുത്ത് ചതച്ച് വെള്ളം തിളപ്പിച്ച് കഴിച്ചാല്‍ കോളറ ശമിക്കും.
പനിക്കൂര്‍ക്കയില വെളുത്തുള്ളി, ഇഞ്ചി ഇവ സമമെടുത്ത് അരച്ച് തേനില്‍ ചേര്‍ത്ത് അലിച്ചിറക്കിയാലും ചുമ ശമിക്കും.

