പോളിത്തീന്‍ ഷീറ്റ് ഉപയോഗിച്ചുള്ള ഇഡ്ഡലി കാന്‍സറിനു കാരണമാകുന്നതായി റിപ്പോര്‍ട്ട്
ഇഡ്ഡലി പ്രീയരാണ് നമ്മളില്‍ പലരും. അതുകൊണ്ടുതന്നെ വിപണികളില്‍ ഇഡ്ഡലി വില്‍പ്പന തകൃതിയായി നടക്കാറുമുണ്ട്.
ചില ചടങ്ങഉകളില്‍ ഇഡ്ഡലികള്‍ നിര്‍മ്മിക്കുന്നത് പോളിത്തീന്‍ ഷീറ്റ് ഉപയോഗിച്ചാണ് എന്നാണ് കണ്ടെത്തല്‍.
കര്‍ണ്ണാടകയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡില്‍ ചിലയിടങ്ങളില്‍ പോളിത്തീന്‍ ഷീറ്റ് ഉപയോഗിച്ചു ഇഡ്ഡലി തയ്യാറാക്കിയതായി കണ്ടെത്തിയിരുന്നു.
500 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 35 എണ്ണം പാകം ചെയ്തിരിക്കുന്നത് കാന്‍സറിനു കാരണമാകുന്ന രാസവസ്തു ഉപയോഗിച്ചാണെന്നു കണ്ടെത്തി.
ഇതിനു കാരണമായേക്കാവുന്ന പ്ളാസ്റ്റിക്കുകളുടെ ഉപയോഗം പൂര്‍ണ്ണമായും നിരോധിക്കുന്ന കാര്യം സംസ്ഥാനം പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ്് ഗുണ്ടു റാവു പറഞ്ഞു.
ചില ഹോട്ടലുകളിലും വഴിയോരങ്ങളിലും കോട്ടണ്‍ തുണികള്‍ക്കു പകരം പ്ളാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിക്കുന്നു. ചൂടാകുമ്പോള്‍ ഇവ വിഘടിച്ച് ഹാനികരമായ കെമിക്കലുകള്‍ രൂപം കൊള്ളുകയും കാന്‍സറിനു കാരണമാകുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

