ഓറഞ്ചിന്റെ ആരോഗ്യ ഗുണങ്ങള്‍

ഓറഞ്ചിന്റെ ആരോഗ്യ ഗുണങ്ങള്‍

Breaking News Health

ഓറഞ്ചിന്റെ ആരോഗ്യ ഗുണങ്ങള്‍

ഓരഞ്ച് ഇഷ്ടപ്പെടാത്തവരാരുമില്ല. ധാരാളം വിറ്റാമിനുകളുടെയും കലവറയാണ് ഓറഞ്ച്. രുചികരം, വിറ്റാമിന്‍ എ,ബി,സി, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങി നിരവധി പോഷകങ്ങള്‍ ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നു.

170-ല്‍ പരം ഫൈറ്റോകെമിക്കലുകളും, 60-ല്‍പരം ഫ്ളവനോയിഡുകളും ഇതിലടങ്ങിയിട്ടുണ്ട്. ഓറഞ്ചില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്നതരം നാരുകളുണ്ട്.

ആഹാരത്തിലൂടെ ശരീരത്തിലെത്തുന്ന കൊളസ്ട്രോള്‍ രക്തത്തില്‍ കലരുന്നതിനുമുമ്പ് പിടികൂടി ശരീരത്തിനു പുറത്തു തള്ളുന്നതിനു പെക്റ്റിന്‍ സഹായിക്കുന്നു.

കൂടാതെ ഓറഞ്ചിലുള്ള ഹെസ്പെരിഡിന്‍ എന്ന ആന്റി ഓക്സിഡന്റ് കൊളസ്ട്രോള്‍ ‍, രക്ത സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നു. ഓറഞ്ചില്‍ വിറ്റാമിന്‍ സിയും നാരുകളും ധാരാളമാണ്.

വിറ്റാമിന്‍ സി ശരീരത്തിലുള്ള ഗ്ളൂക്കോസിനെ ഊര്‍ജ്ജമാക്കി മാറ്റുന്നു.

ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പു നീക്കുന്നു. കലോറി കുറഞ്ഞ പഴമാണ് ഓറഞ്ച്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.